വിദേശത്ത് തൊഴിൽതേടി പോയി, അനധികൃത അവധിയിൽ തുടരുന്ന നഴ്‌സുമാരെ പിരിച്ചുവിട്ട് മെഡിക്കൽ വിദ്യാഭ്യാസവകുപ്പ്. സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിൽ അഞ്ചുവർഷമായി ജോലിക്ക് എത്താത്ത 61 സ്റ്റാഫ് നഴ്‌സുമാരെയാണ് പിരിച്ചുവിട്ടത്.
-------------------aud----------------------------
വിവിധ മെഡിക്കൽ കോളജുകളിൽ 216 നഴ്സുമാരാണ് അവധി എടുത്ത് ജോലിക്കെത്താതിരുന്നത്. ജോലിക്കെത്തിയില്ലെങ്കിൽ അച്ചടക്കനടപടി സ്വീകരിക്കുമെന്നുകാട്ടി നേരത്തേ നോട്ടീസ് നൽകിയിരുന്നു. പുറത്താക്കിയ 61 പേർ പ്രൊബേഷൻ പൂർത്തീകരിച്ചിരുന്നില്ല.
മുൻകാലങ്ങളിൽ 20 വർഷംവരെ ശമ്പളമില്ലാ അവധിയെടുത്ത് വിദേശത്തും മറ്റും ജോലിചെയ്തശേഷം വിരമിക്കുന്നതിന് തൊട്ടുമുൻപ് സർവീസിൽ തിരിച്ചുകയറി പെൻഷൻ വാങ്ങുന്ന പതിവുണ്ടായിരുന്നു. എന്നാൽ ജോലിയിൽ പരമാവധി അഞ്ചുവർഷമേ ശൂന്യവേതന അവധി എടുക്കാൻ സാധിക്കൂവെന്ന നിബന്ധന സർക്കാർ കൊണ്ടുവന്നിരുന്നു.
മുൻപ് ഡോക്ടർമാരായിരുന്നു സ്വകാര്യ ആശുപത്രികളിലും വിദേശത്തും ജോലിക്കായി ഇങ്ങനെ അവധിയെടുത്ത് മുങ്ങിയിരുന്നത്. ഇങ്ങനെ 36 ഡോക്ടർമാരെ ഈ മാസമാദ്യം പിരിച്ചുവിട്ടിരുന്നു.
© Copyright 2024. All Rights Reserved