വിദേശ കെയറർമാർക്ക് പങ്കാളികളെ കൊണ്ടുവരുന്നതിനുള്ള വിലക്ക് മൂലം കെയറർമാർ ബ്രിട്ടനെ ഒഴിവാക്കുന്ന സാഹചര്യത്തിൽ കെയർ ഹോമുകൾ ജീവനക്കാരില്ലാതെ പ്രതിസന്ധിയിൽ. കുടിയേറ്റം മുഖ്യ തെരഞ്ഞെടുപ്പ് അജണ്ടകളിൽ ഒന്നായതോടെ സർക്കാർ എടുത്ത കർശന നിലപാടുകൾ പല കെയർ ഹോമുകളേയും പ്രശ്നത്തിലാക്കിയതായി റിപ്പോർട്ടുകൾ പറയുന്നു. പ്രധാനമായും ഇന്ത്യ, ശ്രീലങ്ക, നൈജീരിയ എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റ ജീവനക്കാരെ ആശ്രയിച്ചാണ് ഈ മേഖല മുൻപോട്ട് പോകുന്നത്.
-------------------aud--------------------------------
ഈ മേഖലയിൽ ജീവനക്കാരുടെ ക്ഷാമം തീവ്രമായതോടെ 2022ൽ കെയർ വർക്കർമാരെയും സർക്കാർ സ്‌കിൽഡ് വർക്കർ വിസക്ക് കീഴിൽ ഉൾപ്പെടുത്തിയിരുന്നു. അതോടെ, കെയർ ഹോം ഉടമകൾക്ക് വിദേശ കെയർ വർക്കർമാരെ സ്പോൺസർ ചെയ്യാനും യു കെയിലേക്ക് കൊണ്ടുവരാനും കഴിയുമായിരുന്നു. അതിനു മുൻപും ഈ മേഖലയിലേക്ക് ജീവനക്കാരെ ആവശ്യമുണ്ടെന്ന് പരസ്യം നൽകുമായിരുന്നെങ്കിലും കാര്യമായ പ്രതികരണമൊന്നും ലഭിക്കാറില്ല എന്നാണ് കെയർ ഹോം ഉടമകൾ പറയുന്നത്. ജീവനക്കാരുടെ കുറവ് രൂക്ഷമായതോടെ അന്തേവാസികളുടെ എണ്ണം കുറക്കേണ്ടതായി വന്നു എന്ന് കെയർ ഹോം ഉടമകൾ വ്യക്തമാക്കുന്നു.
സ്‌കിൽഡ് വിസക്ക് കീഴിൽ കെയർ വർക്കർ ജോലികൂടി വന്നതോടെ സ്ഥിതിഗതികൾ മാറാൻ തുടങ്ങി. 2022-23 കാലഘട്ടത്തിൽ 78,000 വിദേശ കെയർ വർക്കർമാരാണ് ദീർഘകാലം യു കെയിൽ തങ്ങുന്നതിനുള്ള വിസയുമായി ഇവിടെ എത്തിയത്. കുടിയേറ്റം റെക്കോർഡ് ഉയരത്തിലെത്തിയ സമയമായിരുന്നു അത്. ഈ മേഖല, വിദേശ തൊഴിലാളികളെ അമിതമായി ആശ്രയിക്കുന്നു എന്ന് പറയുമ്പോഴും, സർക്കാർ കർക്കശമാക്കിയ കുടിയേറ്റ നിയമങ്ങൾ, ഈ മേഖലയിൽ തൊഴിലാളി ചൂഷണത്തിന് വഴി തെളിക്കുന്നതായി ആർ സി എൻ കുറ്റപ്പെടുത്തുന്നു.
© Copyright 2023. All Rights Reserved