വിദേശ രാജ്യങ്ങളിൽ ആക്രമിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വൻ വർധന. 2023 ൽ 86 ഇന്ത്യക്കാർ കൊല്ലപ്പെടുകയോ ആക്രമിക്കപ്പെടുകയോ ചെയ്തെന്നാണ് കണക്ക്.
-----------------------------
വിദേശകാര്യ മന്ത്രാലയം ഇത് സംബന്ധിച്ചുള്ള കണക്ക് പുറത്തുവിട്ടു. വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് പാർലമെന്റിലാണ് ഇക്കാര്യം അറിയിച്ചത്. ഇതിൽ ഏറ്റവും കൂടുതൽ പേർ ഇരകളായത് യുഎസിലാണ്. 12 കേസുകളാണ് യുഎസിൽ മാത്രം റിപ്പോർട്ട് ചെയ്തത്. കാനഡ, യുകെ, സൗദി അറേബ്യ എന്നിവിടങ്ങളിൽ 10 വീതം പേർ ഇരകളായി . ലോകത്തിന്റെ ഏത് കോണിലും ഇന്ത്യൻ പൗരന്മാർക്കായുള്ള സഹായങ്ങൾ ലഭ്യമാക്കാൻ ഇന്ത്യൻ എംബസികൾ പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
© Copyright 2025. All Rights Reserved