വിദ്യാര്‍ത്ഥികൾക്കെതിരെ വെല്ലുവിളി; എല്‍ഡിഎഫിന്റെ പ്രഖ്യാപിത നയത്തിന് വിരുദ്ധം; സര്‍ക്കാരിനെ വെല്ലുവിളിച്ച് സ്വകാര്യ സര്‍വകലാശാല വിഷയത്തില്‍ എഐഎസ്എഫ്

07/02/24

സ്വകാര്യ സര്‍വ്വകലാശാലകള്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ആരംഭിക്കരുതെന്ന് സിപിഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ എഐഎസ്എഫ്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ സര്‍വകലാശാലകള്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമെന്ന സംസ്ഥാന ബജറ്റിലെ പ്രഖ്യാപനം എല്‍ഡിഎഫിന്റെ പ്രഖ്യാപിത നയത്തിന് വിരുദ്ധവും വിദ്യാര്‍ത്ഥി സമൂഹത്തോടുള്ള വെല്ലുവിളിയുംമാണെന്ന് എ ഐ എസ് എഫ് സംസ്ഥാന എക്‌സിക്യൂട്ടീവ് അഭിപ്രായപ്പെട്ടു. വിദേശ സര്‍വകലാശാലകളെ പ്രോത്സാഹിപ്പിക്കുമെന്നും ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ നിക്ഷേപം സ്വീകരിക്കുമെന്നും പ്രഖ്യാപിക്കുന്നവര്‍ ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലകളില്‍ ഇന്നലെകളില്‍ സൃഷ്ടിച്ച ദൂര വ്യാപകമായ പ്രത്യാഘാതങ്ങള്‍ മറന്ന് പോകരുത്.


വിദ്യാഭ്യാസ മേഖലയ്ക്ക് യഥേഷ്ടം കയറിയിറങ്ങാന്‍ വാതില്‍ തുറന്നിട്ടതിന്റെ ഫലമായി കേരളത്തില്‍ സ്വകാര്യ -സ്വാശ്രയ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വ്യാപരിച്ച കച്ചവട പ്രവണതയും താല്പര്യങ്ങളും സാധാരണക്കാരന് വിദ്യാഭ്യാസം അപ്രാപ്യമാക്കിയപ്പോഴെല്ലാം അതിനെതിരെ സമാനതകളില്ലാത്ത പ്രക്ഷോഭങ്ങളാണ് കേരളത്തില്‍ ഉയര്‍ന്നു വന്നത്. രാഷ്ട്രത്തിന്റെ മനുഷ്യവിഭവശേഷിയുടെ പരിശീലനമോ രൂപപ്പെടുത്തലോ പരിഗണിക്കാതെ വിദ്യാഭ്യാസത്തിന്റെ സാമൂഹിക തലത്തെ അപ്രസക്തമാക്കിക്കൊണ്ടുംകേവല കച്ചവട താല്പര്യം മാത്രം മുന്‍ നിര്‍ത്തിക്കൊണ്ടുമുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണം. അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും എ ഐ എസ് എഫ് വ്യക്തമാക്കി. വിദ്യഭ്യാസ മേഖലയിലെ വിദേശ നിക്ഷേപവും സ്വകാര്യവത്കരണത്തിനുമുള്ള പോരാട്ടങ്ങള്‍ എ ഐ എസ് എഫിന്റെ എക്കാലത്തെയും സുശക്തമായ നിലപാടാണെന്നും എ ഐ എസ് എഫ് സംസ്ഥാന പ്രസിഡന്റ് ആര്‍ എസ് രാഹുല്‍ രാജും സെക്രട്ടറി പി കബീറും പ്രസ്താവനയില്‍ പറഞ്ഞു.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu