വിന്റർ മാസങ്ങൾ എൻഎച്ച്എസിനെ സംബന്ധിച്ച് കടുത്ത സമ്മർദ്ദമുള്ള കാലമാണ്. പല തരത്തിലുള്ള രോഗങ്ങൾ ബാധിച്ച രോഗികൾ ആശുപത്രികളിലേക്ക് ഒഴുകിയെത്തുന്ന സമയത്ത് ആരെ ആദ്യം ചികിത്സിക്കുമെന്ന് ഡോക്ടർമാരും നഴ്‌സുമാരും വെട്ടിലാകുന്ന സമയം കൂടിയാണിത്.ഈ വിന്ററിൽ അത്തരം ആശയക്കുഴപ്പങ്ങളൊന്നും ബാക്കിവെയ്ക്കാൻ നിൽക്കാതെ രോഗികൾ മരിക്കാതെ സംരക്ഷിക്കുന്നതിന് പ്രഥമ ശ്രദ്ധ നൽകണമെന്നാണ് ഹെൽത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് ഉത്തരവ് നൽകിയിരിക്കുന്നത്.
-------------------aud--------------------------------
വിന്ററിൽ മറ്റു ലക്ഷ്യങ്ങൾ കൈവരിക്കാൻ ശ്രദ്ധിക്കാതെ സുരക്ഷയെ പ്രാധാന്യത്തോടെ കാണാനാണ് സ്ട്രീറ്റിംഗ് ആവശ്യപ്പെടുന്നത്. ഏറ്റവും കൂടുതൽ ചികിത്സാ പ്രാധാന്യമുള്ള രോഗികൾക്ക് പ്രാമുഖ്യം നൽകി ഒഴിവാക്കാൻ കഴിയുന്ന മരണങ്ങൾ തടയണമെന്ന് ഹെൽത്ത് സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്. പലപ്പോഴും ആശുപത്രികൾ എളുപ്പത്തിൽ ചികിത്സിക്കാൻ കഴിയുന്ന രോഗികളെ ചികിത്സിച്ച്, സങ്കീർണ്ണമായ ആവശ്യങ്ങളുള്ള രോഗികളെ കാത്തിരിക്കാൻ നിർബന്ധിതമാക്കുന്നുവെന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു. കഴിഞ്ഞ വർഷം എ&ഇകളിൽ കാത്തിരിപ്പ് മൂലം ആഴ്ചയിൽ 300 മരണങ്ങളെങ്കിലും നടന്നിട്ടുണ്ടെന്ന് റോയൽ കോളേജ് ഓഫ് എമർജൻസി മെഡിസിൻ കണ്ടെത്തിയിരുന്നു. 1.5 മില്ല്യൺ രോഗികൾ 12 മണിക്കൂറും, അതിലേറെയും കാത്തിരിക്കേണ്ട അവസ്ഥയും നേരിട്ടു. ഇതിനകം തന്നെ എൻഎച്ച്എസിൽ കനത്ത സമ്മർദങ്ങൾ നേരിടുന്ന സ്ഥിതിയാണ്. ഫ്ലൂ, നോറോവൈറസ് കേസുകൾ കുതിച്ചുയരുന്നതിനാൽ സ്ഥിതി ബുദ്ധിമുട്ടായിരിക്കുമെന്ന് ആരോഗ്യ മേധാവികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
© Copyright 2024. All Rights Reserved