കൊറോണ രോഗ ബാധയെ തുടർന്നു പ്രവാസികളെ തിരികെ നാട്ടിൽ എത്തിക്കുന്നതിന് ഏർപ്പെടുത്തിയ വിമാനങ്ങളുടെ സമയ ക്രമത്തിൽ മാറ്റം. നാളെ കൊച്ചിയിൽ എത്തുന്നത് അബുദാബിയിൽ നിന്നുള്ള വിമാനവും ഗൾഫ് ൽ നിന്നുള്ള ഒരു വിമാനവും മാത്രമായിരിക്കും. രാത്രി 9.25 ശേഷം മാത്രമായിരിക്കും വിമാനം എത്തുക.ദോഹയിൽ നിന്നുള്ള വിമാനത്തിന്റെ സർവീസ് ശനിയാഴ്ചത്തേക് മാറ്റി. വിമാന ജീവനക്കാർക്ക കോവിഡ് ടെസ്റ്റ് നടത്തേണ്ടതിന്റെ തുടർന്നാണ് സമയ ക്രമത്തിൽ മാറ്റം വരുത്തിയതെന്നാണ് സൂചന. ദുബായ്ൽ നിന്ന് കോഴിക്കോട്ടേക്കും അബുദാബിയിൽ നിന്ന് കൊച്ചിയിലേക്കുമുള്ള വിമാനത്തിന്റെ സായാഹ്നം ക്രമത്തിൽ മാറ്റമില്ല എന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു. 737ബോയിങ് വിമാനങ്ങളാണ് പ്രവാസികളെ തിരിച്ചെത്തിക്കുന്നതിനായി ഏർപ്പെടുത്തിയിരിക്കുന്നത്. അധികൃതരുടെ നിർദ്ദേശ പ്രകാരം വ്യക്തികൾ തമ്മിൽ പാലിക്കേണ്ട അകലം കണക്കിലെടുത്തു 160 ഓളം പേരെ മാത്രമേ ഒരു വിമാനത്തിൽ കയറ്റാനാകു. അതോടൊപ്പം കോവിഡ് സ്രവ പരിശോധന പ്രവാസികൾക്കു ഉണ്ടായിരിക്കുന്നതല്ല.
© Copyright 2024. All Rights Reserved