നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ആഘോഷമാക്കാൻ 1 മില്യൺ ഡോളർ (8.3 കോടി രൂപ) മെറ്റ സംഭാവന നൽകിയതായി സി എൻ എൻ റിപ്പോർട്ട്.
-------------------aud--------------------------------
രണ്ടാഴ്ച മുമ്പ് ട്രംപിന്റെ ഫ്ലോറിഡയിലെ എസ്റ്റേറ്റായ മാർ-എ-ലാഗോയിൽ വെച്ച് സക്കർബർഗും ട്രംപും തമ്മിലുള്ള സ്വകാര്യ കൂടിക്കാഴ്ചയെ തുടർന്നാണ് സംഭാവന നൽകിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇരുവരും തമ്മിൽ നേരത്തെയുണ്ടായിരുന്ന വിള്ളലുകൾ മാറിയതായും കൂടുതൽ ദൃഢമായ ബന്ധം ഉടലെടുക്കുന്നതിന്റെയും തെളിവാകാമിതെന്നാണ് പൊതുവേയുള്ള സംസാരം. ട്രംപിന്റെ ഭരണത്തിന് കീഴിൽ പുതിയ സാങ്കേതിക നയം രൂപപ്പെടുത്തുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ വലിയ പ്രാധാന്യം സുക്കർബർഗിനുണ്ടാകുമെന്നാണ് ലോകം വിലയിരുത്തുന്നത്. 2021 ജനുവരി 6 ൽ ക്യാപിറ്റോളിൽ നടന്ന സംഘർഷത്തെത്തുടർന്ന് ട്രംപിനെ മെറ്റാ പ്ലാറ്റ്ഫോമുകളിൽ നിന്ന് വിലക്കിയിരുന്നു. സംഭവത്തിന് ശേഷം 4 വർഷങ്ങൾക്ക് ശേഷം ഈ വിവരം വാർത്തകളിൽ ഇടെ പിടിക്കുകയാണ്. അതേ സമയം മാർ-എ-ലാഗോയിലെ സ്വകാര്യ കൂടിക്കാഴ്ച്ചക്കിടെ സുക്കർബർഗും യുഎസിന്റെ നവീകരണവുമായി ബന്ധപ്പെട്ട് നിർണായകമായ കാര്യങ്ങൾ ചർച്ച ചെയ്തതായി റിപ്പോർട്ടുണ്ട്.
© Copyright 2024. All Rights Reserved