വിഴിഞ്ഞം തുറമുഖ പദ്ധതി യു.ഡി.എഫിൻ്റെ കുഞ്ഞാണെന്നും അത് യാഥാർഥ്യമാക്കിയത് ഉമ്മൻ ചാണ്ടിയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഉമ്മൻചാണ്ടി എന്ന മുഖ്യമന്ത്രിയുടെ ഇച്ഛാശക്തിയുടെ പ്രതീകമാണ് വിഴിഞ്ഞം തുറമുഖമെന്നും അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞത്തെ കുറിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിയമസഭയിൽ നടത്തിയ പ്രസ്താവന നടത്തിയതിന്റെ വിഡിയോയും പ്രതിപക്ഷ നേതാവ് ഫേസ്ബുക്ക് പോസ്റ്റിൽ പങ്കുവെച്ചു.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ഇന്ന് രാവിലെയാണ് ആദ്യ മദർഷിപ്പ് എത്തിയത്. ചൈനയിലെ സിയാ മെൻ തുറമുഖത്ത് നിന്നും 2000 കണ്ടെയ്‌നറുകളുമായെത്തിയ 'സാൻ ഫെർണാണ്ടോ' എന്ന കപ്പലാണ് നങ്കൂരമിട്ടത്. നാളെയാണ് മുഖ്യമന്ത്രിയും കേന്ദ്ര-സംസ്ഥാന മന്ത്രിമാരും കപ്പലിന് ഔദ്യോഗിക സ്വീകരണം നൽകുന്നത്. എന്നാൽ, ഔദ്യോഗിക സ്വീകരണ ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ക്ഷണിക്കാത്തത് വലിയ വിമർശനത്തിന് വഴിവെച്ചിട്ടുണ്ട്. അതേസമയം വിഴിഞ്ഞം 6000 കോടിയുടെ റിയൽ എസ്റ്റേറ്റ് അഴിമതിയാണെന്ന് പറഞ്ഞയാളാണ് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ. അന്ന് ഉമ്മൻ ചാണ്ടിയെയും യു.ഡി.എഫിനെയും അപഹസിച്ചവർ ഇന്ന് വിഴിഞ്ഞം പദ്ധതിയുടെ ക്രെഡിറ്റ് എടുക്കുന്നുവെന്നും എന്തൊരു ഇരട്ടത്താപ്പാണെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്
© Copyright 2024. All Rights Reserved