വാട്‌സാപ്പിനും മാതൃകമ്പനിയായ മെറ്റയ്ക്കും കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ (സിസിഐ) നോട്ടിസ് നൽകും. 2021 ൽ വാട്‌സാപ് കൊണ്ടുവന്ന സ്വകാര്യതാ നയമാണ് നടപടിക്കു കാരണമായത്.
-----------------------------
വാട്സാപ് ബിസിനസ് മെസേജുകൾ മാതൃകമ്പനിയായ മെറ്റയുമായി പങ്കുവയ്ക്കാൻ അനുമതി നൽകുന്നതായിരുന്നു നയം. ഈ വിവരങ്ങൾ മെറ്റയ്ക്ക് പരസ്യങ്ങൾ കാണിക്കുന്നതിനും മറ്റു വ്യക്തികേന്ദ്രീകൃത പ്രവർത്തനങ്ങൾക്കും ഉപയോഗിക്കാം. ഇതു മേഖലയിലെ കുത്തകവൽക്കരണത്തിനും മത്സരം ഇല്ലായ്മയ്ക്കും കാരണമാകുമെന്നാണ് സിസിഐ വിലയിരുത്തൽ. വിപണിയിലെ മേധാവിത്വം മെറ്റ ദുരുപയോഗം ചെയ്യുന്നെന്നും കണ്ടെത്തി. സിസിഐ അന്വേഷണത്തിനെതിരെ വാട്‌സാപ്പും മെറ്റയും സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളിയിരുന്നു.
© Copyright 2024. All Rights Reserved