വിവാദം അവസാനിക്കുന്നില്ല; അനിമൽ നെറ്റ്ഫ്ലിക്സ് പിൻവലിക്കണം

29/01/24

തിയറ്റർ റിലീസിന് ശേഷം ഏറെ വിമർശനം സൃഷ്ടിച്ച ചിത്രമാണ് സന്ദീപ് റെഡ്ഡി വങ്കയുടെ അനിമൽ. രൺബീർ കപൂർ പ്രധാനവേഷത്തിലെത്തിയ ചിത്രത്തിന്റെ പ്രമേയമായിരുന്നു പ്രേക്ഷകരിൽ കല്ലുകടി സൃഷ്ടിച്ചത്. ലിംഗവിവേചനം, സ്ത്രീ വിരുദ്ധതയെ മഹത്വവൽക്കരിക്കുന്നു എന്നിങ്ങനെയുള്ള അഭിപ്രായങ്ങളാണ് അനിമലിനെതിരെ ഉയർന്നത്. എന്നാൽ വിമർശനങ്ങളും വിവാദങ്ങളുമെന്നും ചിത്രത്തിന്റെ കളക്ഷനെ ബാധിച്ചില്ല.100 കോടി ബജറ്റിലൊരുങ്ങിയ ചിത്രം 917 കോടിയാണ് തിയറ്ററുകളിൽ നിന്ന് നേടിയത്.

അനിമൽ ഒ.ടി.ടിയിൽ പ്രദർശനം ആരംഭിച്ചിട്ടുണ്ട്. നെറ്റ്ഫ്ലിക്സിലാണ് ചിത്രം എത്തിയിരിക്കുന്നത്. ഇപ്പോഴും ചിത്രത്തിനെതിരെ വിമർശനം കനക്കുകയാണ്. നയൻതാര ചിത്രമായ അന്നപൂരണിയെ പോലെ അനിമലും നെറ്റ്ഫ്ലിക്സിൽ നിന്ന് ഒഴിവാക്കണമെന്നാണ് പ്രേക്ഷകർ പറയുന്നത്. അനിമൽ എന്ന ചിത്രം അലോസരപ്പെടുത്തുന്നുവെന്നും ഇന്ത്യയുടെ സാംസ്കാരിക പൈതൃകമാണ് ഈ സിനിമയിലൂടെ മാറ്റിമറിക്കുന്നതെന്നുമാണ് സിനിമ കണ്ടതിന് ശേഷം ഒരുവിഭാഗം പ്രേക്ഷകർ അഭിപ്രായപ്പെട്ടത്. ഒരു ഭർത്താവിന് ഒരു ഭാര്യ എന്ന് ആശയത്തെയാണ് ചിത്രം ചോദ്യം ചെയ്യുന്നതെന്നും ഇതിനെതിരെ നടപടിയെടുക്കണമെന്നും പ്രേക്ഷകർ പറയുന്നു.പ്രേക്ഷകർ മാത്രമല്ല അനിമലിനെതിരെ വിമർശനവുമായി താരങ്ങളും എത്തിയിരുന്നു. രാധിക ശരത്കുമാർ, ആർജെ ബാലാജി, ജാവേക് അക്തർ തുടങ്ങിയവരാണ് ചിത്രത്തിന്റെ പ്രമേയത്തെ ചോദ്യം ചെയ്ത രംഗത്തെത്തിയത്. അനിമൽ തെറ്റായ ആശയമാണ് മുന്നോട്ട് വെക്കുന്നതെന്നാണ് ചിത്ര കണ്ടതിന് ശേഷം അഭിപ്രായപ്പെട്ടത്. അതേസമയം ചിത്രത്തെ പുകഴ്ത്തിക്കൊണ്ട് സംവിധായകൻ അനുരാഗ് കശ്യപ്, നടി തൃഷ എന്നിവർ എത്തിയിരുന്നു.അർജുൻ റെഡ്ഡി, കബീർ സിങ് എന്നി ചിത്രങ്ങൾക്ക് ശേഷം സന്ദീപ് റെഡ്ഡി വങ്ക സംവിധാനം ചെയ്ത ചിത്രമാണ് അനിമൽ. വളരെ വേഗത്തിൽ ചിത്രം 300 കോടി ക്ലബ്ബിൽ ഇടംപിടിച്ചിരുന്നു. അനിമലിലെ പ്രകടനത്തിന് നടൻ രൺബീർ കപൂറിന് മികച്ച നടനുള്ള ഫിലിം ഫെയർ പുരസ്കാരവും ലഭിച്ചു. രശ്മിക മന്ദാന, അനിൽ കപൂർ, ബോബി ഡിയോൾ, തൃപ്തി ദിംരി എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu