മഹാരാഷ്ട്ര, രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ നഗരങ്ങളിലാണു വിലക്കയറ്റം രൂക്ഷമായത്. വിതരണം ചെയ്യാത്ത പാൽ ഒഴുക്കിക്കളഞ്ഞതു മൂലം ജയ്പൂരിൽ മാത്രം ഒരു കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണു കണക്കുകൾ. 172 ഓളം കർഷക സംഘടനകളാണു പത്ത് ദിവസത്തെ പ്രക്ഷോഭ സമരം തുടങ്ങിയത്. നഗരങ്ങളിലേക്കു തങ്ങളുടെ ഉത്പന്നങ്ങൾ എത്തിക്കാതെയുള്ള സമരമാണ് നടത്തുന്നത്.രണ്ടു ദിവസം കൂടി വില്പന നടത്താനുള്ള പഴം, പച്ചക്കറികൾ മാത്രമേ വിപണിയിലുള്ളൂവെന്നു വ്യാപാരികൾ പറയുന്നു. മിക്ക ഇനങ്ങൾക്കും കിലോഗ്രാമിനു പത്ത് മുതൽ മുപ്പതും നാല്പതും രൂപ വരെ വില ഉയർന്നിട്ടുണ്ട്.പഞ്ചാബിൽ മിക്കയിടത്തും പാൽ ക്ഷാമം രൂക്ഷമായി. ജയ്പുരിൽ 60,000 ലിറ്റർ പാലിന്റെ ദൗർലഭ്യമാണ് ഉണ്ടായിരിക്കുന്നതെന്ന് ജയ്പുർ ഡയറി ചെയർമാൻ ഓംപ്രകാശ് പുനിയ പറഞ്ഞു. പഞ്ചാബിലെ സംഘടനകൾ നാളെ സമരം അവസാനിപ്പിക്കും.
© Copyright 2024. All Rights Reserved