ഇന്ത്യൻ വംശജനായ ബയോടെക് സംരംഭകനും റിപ്പബ്ലിക്കൻ പാർട്ടി അംഗവുമായ വിവേക് രാമസ്വാമി പുതിയ ഡോണൾഡ് ട്രംപ് സർക്കാരിൻറെ ഭാഗമാകില്ല. ഡിപ്പാർട്മെൻറ് ഓഫ് ഗവണ്മെൻറ് എഫിഷ്യൻസി (ഡോജ്) ചുമതല ഇലോൺ മസ്കിന് മാത്രമായിരിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
-------------------aud--------------------------------
വിവേക് രാമസ്വാമി ഒഹായോ സംസ്ഥാന ഗവർണർ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാൻ തയ്യാറെടുക്കുന്നതിനാലാണ് പിന്മാറ്റമെന്നാണ് വിശദീകരണം.അതേസമയം, അമേരിക്ക പാരിസ് കാലാവസ്ഥ ഉടമ്പടിയിൽ നിന്ന് പിന്മാറുമെന്നും തീരുമാനം ഐക്യരാഷ്ട്രസഭയെ അറിയിക്കുമെന്നും വൈറ്റ്ഹൗസ് അറിയിച്ചു. പിന്മാറ്റം പ്രാവർത്തികമാകാൻ ഒരു വർഷമെടുക്കും. തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം ടെസ്‍ല സിഇഒ ഇലോൺ മസ്കിനൊപ്പം ഡോജ് എന്നറിയപ്പെടുന്ന ഉപദേശക സമിതിയുടെ തലവൻമാരിലൊരാളായി വിവേക് രാമസ്വാമിയെയും ഡൊണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു.എന്നാൽ, ഡോണൾഡ് ട്രംപിൻറെ സത്യപ്രതിജ്ഞ കഴിഞ്ഞ് മണിക്കൂറുകൾക്കുശേഷമാണ് വിവേക് സ്വാമി ഡോജിൻറെ ഭാഗമാകില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചത്. ഡോജ് ഉണ്ടാക്കുന്നതിൽ വിവേക് രാമസ്വാമി നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്നും നിലവിൽ ഓഹിയോ ഗവർണർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിലാണ് മാറ്റമെന്നുമാണ് വിശദീകരണം.
കഴിഞ്ഞ രണ്ടു മാസത്തെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊണ്ടാണ് വൈറ്റ്ഹൗസ് വക്താവ് ഇതുസംബന്ധിച്ച പ്രസ്താവന ഇറക്കിയത്. റിപ്പബ്ലിക്കൻ പാർട്ടി അംഗമായ ഇന്ത്യൻ വംശജനായ വിവേക് രാമസ്വാമിയുടെ ഡോജിലെ പ്രവർത്തന ശൈലിയിൽ ഇലോൺ മസ്ക് സംതൃപ്തനായിരുന്നില്ലെന്നാണ് റിപ്പോർട്ട്. മസ്കിനോട് ചായ്‍വുള്ള ഉദ്യോഗസ്ഥർ ആഴ്ചകളായി വിവേക് രാമസ്വാമിയുമായി ആശയ വിനിമയം നടത്തിയിരുന്നില്ലെന്നും റിപ്പോർട്ടുണ്ട്. ഫാർമസ്യൂട്ടിക്കൽ കമ്പനിയായ റോവിയൻറ് സയൻസസിൻറെ സ്ഥാപകനമാണ് വിവേക് രാമസ്വാമി.
© Copyright 2024. All Rights Reserved