ഷിക്കാഗോയിൽ നടന്ന ഡെമോക്രാറ്റിക് നാഷണൽ കൺവെൻഷന്റെ ആദ്യ ദിനം വൈകാരികമായ കാഴ്ചകളായിരുന്നു. യുഎസ് പ്രസിഡന്റും ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥിയുമായിരുന്ന ജോ ബൈഡൻ അതിവൈകാരികമായി കണ്ണീരോടെയാണ് ജനങ്ങളോട് വിടവാങ്ങൽ പ്രസംഗത്തിൽ സംസാരിച്ചത്.
-------------------aud-------------------------------
അപ്രതീക്ഷിതമായിട്ടായിരുന്നു ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥിയായ ജോ ബൈഡനെ മാറ്റി കമലാ ഹാരിസിനെ മത്സരിപ്പിക്കാൻ പാർട്ടി തീരുമാനിച്ചത്. പ്രസംഗിക്കുന്നതിന് തൊട്ട് മുമ്പ് മകൾ ആഷ്‌ലിയെ പരിചയപ്പെടുത്തുന്നതിടെയാണ് ബൈഡൻ വികാര ഭരിതനായത്. പാർട്ടി അണികൾ ജോ നിങ്ങളെ ഞങ്ങൾ സ്‌നേഹിക്കുന്നുവെന്ന് ഉച്ചത്തിൽ പറഞ്ഞുകൊണ്ടാണ് ബൈഡനെ വരവേറ്റത്.
കൂടുതൽ കാര്യങ്ങൾ ചെയ്യാനുണ്ടെന്ന് അറിയാം, ശരിയായ ദിശയിലാണ് കാര്യങ്ങൾ നീങ്ങുന്നത്. ഏതാനും ആഴ്ചകൾക്കുള്ളിൽ മത്സരം തലകീഴായെന്നും ബൈഡൻ പറഞ്ഞു. കഴിഞ്ഞ ദിവസം നടത്തിയ സർവേ ഫലം സൂചിപ്പിക്കുന്നത് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിന് അൽപ്പം മുന്നിലാണ് ഡെമോക്രാറ്റിക് സ്ഥാനാർഥി കമലാ ഹാരിസെന്നാണ്. ഞങ്ങൾ നിങ്ങളോട് എന്നും നന്ദിയുള്ളവരാണെന്നായിരുന്നു കമല ഹാരിസ് ബൈഡന് ശേഷം സംസാരിച്ചത്. അഞ്ച് പതിറ്റാണ്ട് നീണ്ട തന്റെ രാഷ്ട്രീയ ജീവിതത്തിൽ അദ്ദേഹം എന്നും ഉണ്ടായിരുന്നുവെന്നും കമല കൂട്ടിച്ചേർത്തു.
ജോ ബൈഡന്റെ ഭാര്യ ജിൽ ബൈഡനും മകൾ ആഷ്‌ലിയും കൺവെൻഷനിൽ സംസാരിച്ചു. ട്രംപിനെതിരായ സംവാദത്തിൽ ബൈഡൻ പ്രതീക്ഷകൾക്കൊത്ത് ഉയരാതിരുന്നത് ഡെമോക്രാറ്റുകൾക്ക് അൽപ്പം നിരാശയുണ്ടായുണ്ടായെങ്കിലും കമല ഹാരിസിന്റെ വരവോടെ പാർട്ടി അണികൾ ആവേശത്തിലാണ്. കൺവെൻഷന്റെ അവസാന ദിവസമായ വ്യാഴാഴ്ച പാർട്ടി ഔദ്യോഗികമായി കമല ഹാരിസിന്റെ നോമിനേഷൻ സ്വീകരിക്കുക. ഇന്ന് മുൻ പ്രസിഡന്റ് ബരാക് ഒബാമ സംസാരിക്കും.
കൺവെൻഷന്റെ ഉദ്ഘാടനത്തിന് മുമ്പ് ഗാസയിലെ ഇസ്രായേലിന്റെ യുദ്ധത്തിനെതിരായ പ്രതിഷേധം പുറത്ത് നടന്നു. ആയിരക്കണക്കിന് ആളുകൾ പ്രതിഷേധത്തിൽ അണിനിരന്നു. പൊലീസ് സമരക്കാരെ തടയുകയും സംഘർഷ സാധ്യത ഇല്ലാതാക്കുകയും ചെയ്തു.
© Copyright 2024. All Rights Reserved