വെള്ളക്കെട്ടിൽ മുങ്ങി മുംബൈ: വിമാനങ്ങൾ വഴിതിരിച്ചു വിട്ടു; സ്‌കൂളുകൾക്ക് അവധി

26/09/24

കനത്ത മഴയെ തുടർന്ന് സ്‌കുളുകൾക്കും കോളജുകൾക്കും ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപറേഷൻ അവധി പ്രഖ്യാപിച്ചു. മഴയെ തുടർന്നുണ്ടായ അപകടങ്ങളിൽ നാലുപേർ മരിച്ചു. ഇൻഡിഗോ, സ്പൈസ്ജെറ്റ്, വിസ്താര തുടങ്ങിയ എയർലൈനുകളുടേതുൾപ്പെടെ പതിനാലോളം സർവീസ് വഴിതിരിച്ചുവിട്ടു. ഇന്നും കനത്ത മഴ തുടരുമെന്നാണ് അറിയിപ്പ് പുണെ, താനെ, റായ്‌ഗഡ്, രത്നാഗിരി എന്നിവിടങ്ങളിൽ റെഡ് അലർട്ടും പാൽഘറിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.

-------------------aud--------------------------------

അപ്രതീക്ഷിതമായി പെയ്‌ത കനത്ത മഴയിൽ മുംബൈയിലും സമീപ മേഖലകളിലുമുണ്ടായ വെള്ളക്കെട്ടിലും ഗതാഗത തടസ്സത്തിലും ജനം വലഞ്ഞു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം പൊങ്ങിയതോടെ റോഡ് ഗതാഗതം താറുമാറായി. ട്രാക്കിൽ വെള്ളം പൊങ്ങിയതിനെത്തുടർന്ന് മധ്യ റെയിൽവേയിലെ മെയിൻ ലൈനിൽ ഗതാഗതം തടസ്സപ്പെട്ടു. മറ്റെല്ലാ ലൈനുകളിലും ലോക്കൽ ട്രെയിനുകൾ വൈകി. നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വഴിതിരിച്ചു വിടുകയും ചെയ്തു. കഴിഞ്ഞ ദിവസം വൈകിട്ടാണ് കനത്ത മഴ പെയ്തത്. ഇതോടെ പലരും റെയിൽവേ സ്‌റ്റേഷനുകളിലെത്താൻ ഷെയർ ഓട്ടോയും ടാക്സിയും കിട്ടാതെ വലഞ്ഞു. മിന്നലോടു കൂടിയ മഴ വൈകിട്ട് നാലോടെയാണ് ശക്‌തി പ്രാപിച്ചത്. പിന്നാലെ റോഡുകളെല്ലാം വെള്ളക്കെട്ടായി. മുളുണ്ട്, ഭാണ്ഡുപ് മേഖലകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. അസേരി സബ്‌വേയും ഏറെ നേരം അടച്ചിട്ടു. താനെ, നവിമുംബൈ, വസായ് മേഖലകളിലും കനത്ത മഴ പെയ്തു. സിന്ധുദുർഗ്, പാൽഘർ മേഖലകളിലും, രത്നാഗിരിയിലും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്‌ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്. വസായ് മേഖലയിൽ മണിക്കുറുകൾ നീണ്ടുനിന്ന മഴയെത്തുടർന്ന് റോഡുകളിൽ വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. മുംബൈ- അഹമ്മദാബാദ് ദേശീയപാത, ചിൻചോട്ടി-ഭിവണ്ടി റോഡ്, താനെ ഗോഡ്ബന്ദർ റോഡ് എന്നിവിടങ്ങളിൽ വെള്ളക്കെട്ട് കാരണം മണിക്കുറുകൾ നീണ്ട ഗതാഗതാക്കുരുക്ക് ഉണ്ടായി. വിളവെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കെ പെയ്‌ത കനത്ത മഴയിൽ ഗ്രാമീണ മേഖലകളിൽ വലിയ കൃഷിനാശവും റിപ്പോർട്ട് ചെയ്.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu