M 23 ലെ ജംഗ്ഷൻ 10 നും 11 നും ഇടയിൽ ലണ്ടനെ ബ്രൈറ്ററുമായി ബന്ധിപ്പിക്കുന്ന മോട്ടോർവേയുടെ ഇരുവശത്തും വെള്ളിയാഴ്ച രാത്രി ഗതാഗതം സ്തംഭിച്ചു. നിരവധി വാഹനങ്ങൾക്ക് കാര്യമായ കേടുപാടുകൾ ഉണ്ടായതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പല വാഹനങ്ങളും അപകടത്തെ തുടർന്ന് റോഡിൽ നിന്ന് തെറിച്ചു മാറിയതായി ദൃശ്യത്തിൽ നിന്ന് വ്യക്തമാണ്. M 23
നാല് മണിക്കൂറുകൾക്ക് ശേഷം ഗതാഗതത്തിനായി തുറന്നെങ്കിലും ഇതുവഴിയുള്ള വാഹന ഗതാഗതം ഒഴിവാക്കണമെന്ന് ഡ്രൈവർമാരോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് സസെക്സ് പോലീസ് പറഞ്ഞു. അതിശക്തമായ മഴയും, ആലിപ്പഴ വർഷത്തോട് കൂടി കൊടുങ്കാറ്റും നേരിട്ടതോടെ മേഖലയിൽ നാല് മണിക്കൂറോളം മോട്ടോർവെ അടച്ചിട്ടിരുന്നു. ലണ്ടനെയും, ബ്രൈറ്റനെയും ബന്ധിപ്പിക്കുന്ന മോട്ടോർവെയിൽ ജംഗ്ഷൻ 10, 11 എന്നിവിടങ്ങൾക്കിടയിൽ ഇരുവശത്തേക്കുമുള്ള ഗതാഗതം മണിക്കൂറുകളോളം നിശ്ചലമായി.
© Copyright 2025. All Rights Reserved