11.0 2.2024 ന് ചേർന്ന യോഗത്തിൽവേൾഡ് മലയാളി ഫെഡറേഷന്റെ ഗ്ലോബൽ നേതൃത്വത്തിലേയ്ക്ക് ഓസ്ട്രിയയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവർക്ക് WMF ഓസ്ട്രിയ എക്സിക്യൂട്ടിവിന്റെ നേതൃത്വത്തിൽ സ്വീകരണമൊരുക്കി. നാഷണൽ കോഡിനേറ്റർ Adv. ഘോഷ് അഞ്ചേരിൽ അധ്യക്ഷത വഹിച്ചു.മനീഷ് മുരളി ആലപിച്ച ഹൃദ്യമായ പ്രാർത്ഥന ഗാനത്തോടെ ആരംഭിച്ച യോഗത്തിൽ WMF ഓസ്ട്രിയ ഘടകം പ്രസിഡന്റ് പോൾ കിഴക്കേക്കര സ്വാഗതം ആശംസിച്ചു.തൻറെ സ്വാഗത പ്രസംഗത്തിൽ അദ്ദേഹം വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ കമ്മിറ്റികളിലേക്കും യൂറോപ്പിന്റെ റീജണൽ കമ്മിറ്റികളിലേക്കും തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ അനുമോദിച്ചു.വേൾഡ് മലയാളി ഫെഡറേഷൻ ഓസ്ട്രിയിൽ നിന്ന് ഗ്ലോബൽ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളെ പൊന്നാട അണിയിച്ചു സ്വാഗതം ചെയ്തു. Adv. ഘോഷ് അഞ്ചേരിൽ തന്റെ അധ്യക്ഷ പ്രസംഗത്തിൽ WMF ഓസ്ട്രിയ വരുന്ന 2024 & 2025 നടത്താനിരിക്കുന്ന പ്രവർത്തനങ്ങളുടെ രൂപരേഖ അവതരിപ്പിച്ചു.എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ മുഖ്യാതിഥിയായി പങ്കടുത്ത WMF Founder Chairman Dr. പ്രിൻസ് പള്ളികുന്നേൽ WMF ആഗോളതലത്തിൽ മലയാളി സമൂഹത്തിൽ നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾക്കുറിച്ചു വിശിദീകരിക്കുകയൂം ഗ്ലോബൽ കമ്മിറ്റികളിലേക്കും യൂറോപ്പിന്റെ റീജണൽ കമ്മിറ്റികളിലേക്കും തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ അനുമോദിക്കുകയും ചെയ്തു. തുടർന്ന് വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ കമ്മിറ്റിയെ പ്രതിനിധീകരിച്ച് സിറോഷ് ജോർജ് - ഗ്ലോബൽ വൈസ് പ്രസിഡൻറ്, സാബു ചക്കാലക്കൽ - ഗ്ലോബൽ അഡ്വൈസറി ബോർഡ് മെമ്പർ, തോമസ് പാറുകണ്ണിൽ - അഗ്രികൾച്ചർ & എൻവിയോൺമെൻറ് ഫോറം മെമ്പർ എന്നിവർ പ്രസംഗിച്ചു.എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ പങ്കെടുത്ത എല്ലാ അംഗങ്ങളും അവരുടെ ആശയങ്ങളും നിർദ്ദേശങ്ങളും അറിയിക്കുകയും ചർച്ചകളിൽ സജീവമായി പങ്കെടുക്കുകയും ചെയ്തു.പങ്കെടുത്ത എല്ലാവർക്കും വേൾഡ് മലയാളി ഫെഡറേഷൻ ഓസ്ട്രിയ ഘടകത്തിന് വേണ്ടി സെക്രട്ടറി റിൻസ് മാത്യു നിലവൂർ നന്ദി അറിയിച്ചു.
© Copyright 2025. All Rights Reserved