വേൾഡ് മലയാളി ഫെഡറേഷൻ  കുവൈറ്റ് നാഷണൽ കമ്മറ്റി (2024-25) തിരഞ്ഞെടുത്തു.

25/01/24

ലോകത്ത് 164 രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന വേൾഡ് മലയാളി ഫെഡറേഷൻ കുവൈറ്റ് ചാപ്റ്റർ  2024 25 കാലയളവിലേക്കുള്ള ഭാരവാഹികളെ  തിരഞ്ഞെടുത്തു.  ഗ്ലോബൽ ചെയർമാൻ ഡോ.പ്രിൻസ് പള്ളിക്കുന്നിന്റെയും പ്രസിഡൻറ്  ഡോ:  ജെ.രത്നകുമാറിന്റെയും നിർദ്ദേശാനുസരണം കുവൈറ്റിൽ എത്തിയ  ഡയറക്ടർ ബോർഡ് മെമ്പർ  ശ്രീ എസ്.എസ് സുനിലിന്റെ  നേതൃത്വത്തിലായിരുന്നു തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തീകരിച്ചത്.  
നാഷണൽ കോർഡിനേറ്റർ ആയി ശ്രീ സുജിത്ത് എസ് എസ്,പ്രസിഡണ്ടായി ശ്രീ എൽദോസ് ജോയ്, സെക്രട്ടറി ശ്രീ ബാബു എബ്രഹാം ജോൺ,  ട്രഷറർ: പ്രേം  രാജ് ബാലുശ്ശേരി, വൈസ് പ്രസിഡന്റുമാരായി ശ്രീമതി രസ്നാ രാജ്, ശ്രീ ടോം തോമസ് റോയൽ, ശ്രീ രഞ്ജിത്ത് കായംകുളം,  ജോയിന്റ് സെക്രട്ടറിമാരായി  ശ്രീ അരുൺ മോഹൻ,  ശ്രീ ബിജു പാറയിൽ,  ശ്രീമതി സുനിത ജോസഫ് എന്നിവരെയും തിരഞ്ഞെടുത്തു. ബിസിനസ്സ് ഫോറം കോഡിനെറ്റർ അനൂപ് ബേബി ജോൺ ,   വെൽഫെയർ കോർഡിനേറ്റർ ശ്രീ എസ് സുരേഷ് കുമാർ, വിമൻസ് ഫോറം കോഡിനേറ്റർ ആയി ശ്രീമതി ഉഷസ് കൃഷ്ണ,  കൾച്ചറൽ ഫോറം കോഡിനേറ്റർ ആയി ശ്രീമതി  ശ്രീലക്ഷ്മി ലക്ഷ്മി ലിനു, മീഡിയ കോർഡിനേറ്റർ ആയി ശ്രീമതി ജിൻസി എം ജോസഫ് തുടങ്ങി 24 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും തിരഞ്ഞെടുത്തു.
തിരഞ്ഞെടുക്കപ്പെട്ട പുതിയ ടീമിന്  ഗ്ലോബൽ ക്യാബിനറ്റ് ജോയിന്റ് സെക്രട്ടറി ശ്രീ ടോം ജേക്കബ് ആശംസാ സന്ദേശം  നൽകി.
സെക്രട്ടറി ശ്രീ ബാബു എബ്രഹാം നന്ദി രേഖപ്പെടുത്തി.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu