വേൾഡ് മലയാളി ഫെഡറേഷൻ യൂറോപ്പ് റീജിയണിന്  പുതിയ നേതൃത്വം.

12/02/24

ആഗോള മലയാളി സംഘടന  വേൾഡ് മലയാളി ഫെഡറേഷൻ 2024 & 2025  പ്രവർത്തന വർഷത്തേക്കുള്ള യൂറോപ്പ് റീജിയണൽ  കമ്മിറ്റിയെ  സ്ഥാപക ചെയർമാൻ ഡോ. പ്രിൻസ് പള്ളിക്കുന്നേൽ പ്രഖ്യാപിച്ചു.
യൂറോപ് കേന്ദ്രീകരിച്ചുള്ള സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജസ്വലമാക്കുവാനും യൂറോപ്പിലുള്ള മലയാളികളുടെ ഏകോപനത്തിനും വേണ്ടിയാണ് വേൾഡ് മലയാളി ഫെഡറേഷൻ യൂറോപ്പ് റീജിയണിന് രൂപം നൽകിയത്.
വേൾഡ് മലയാളി ഫെഡറേഷൻ യൂറോപ്പ് റീജിയണൽ കോർഡിനേറ്ററായി സ്വീഡനിൽ നിന്നുമുള്ള  ശ്രീ ദീപക് ജോർജ്ജിനെയും, പ്രസിഡന്റായി ഫിന്ലാന്ഡില് നിന്നുള്ള ശ്രീ ടെറി തോമസിനെയും, സെക്രട്ടറിയായി പോളണ്ടിൽ നിന്നുള്ള ശ്രീ രാജേഷ് സുധാകരൻ  നായരെയും ട്രഷററായി ഓസ്ട്രിയലിൽ നിന്നുള്ള ശ്രീ റെജി മേലഴകത്തിനെയും തിരഞ്ഞെടുത്തു.
വൈസ് പ്രെസിഡണ്ടുമാരായി  ഓസ്ട്രിയയിൽ നിന്നുള്ള ശ്രീ ജേക്കബ് കീക്കാട്ടിലിനെയും ഇറ്റലിയിൽ നിന്നുള്ള  ശ്രീമതി  ആതിര അനുരാജിനെയും, നോർവേയിൽ നിന്നുള്ള ശ്രീ സാജൻ രാജുവിനെയും, ജോയിന്റ് സെക്രട്ടറിമാരായി ഡെന്മാർക്കിൽ നിന്നുള്ള ശ്രീ ബേസിൽ ഉതിപ്പിനെയും ഫിന്ലാന്ഡില് നിന്നുള്ള  ശ്രീമതി രഞ്ജി നായരെയും ജർമനിയിൽ നിന്നുള്ള ശ്രീ അരുൺ രാജിനെയും ചാരിറ്റി ഫോറം കോർഡിനേറ്ററായി അയർലണ്ടിൽ നിന്നുള്ള ശ്രീ അബ്രാഹം മാത്യുവിനേയും വിമെൻസ്  ഫോറം കോർഡിനേറ്ററായി ശ്രീമതി പോളണ്ടിൽ നിന്നുള്ള ശ്രീമതി അശ്വനി ദാസ് ലൈലയെയും ബിസിനസ് ഫോറം കോർഡിനേറ്ററായി ഇറ്റലിയിൽ നിന്നുമുള്ള ശ്രീ ബിജു പുരയിടത്തിലിനെയും ഹെല്പ് ഡെസ്ക് ഫോറം കോർഡിനേറ്ററായി ഹംഗറിയിൽ നിന്നുള്ള ശ്രീ കുഞ്ഞുമോൻ ജോർജിനെയും മലയാളം ഫോറം കോർഡിനേറ്ററായി സ്ലോവേനിയയിൽ നിന്നുള്ള ശ്രീമതി ഐശ്വര്യ കിരണിനെയും ഹെൽത്ത് ഫോറം കോർഡിനേറ്ററായി സ്വിറ്റസർലാണ്ടിൽ നിന്നുള്ള ശ്രീ മാത്യു പള്ളിമറ്റത്തിലിനെയും പ്രവാസി വെൽഫേർ ഫോറം കോർഡിനേറ്ററായി യുകെയിൽ നിന്നുള്ള ശ്രീ ജോൺ സേവ്യറിനെയും ടൂറിസം ഫോറം കോർഡിനേറ്ററായി ഐസ്ലാൻഡിൽ നിന്നുള്ള ശ്രീ അരുൺ ചീരങ്കാവിലിനെയും മീഡിയ ഫോറം കോർഡിനേറ്ററായി യുകെയിൽ നിന്നുള്ള റവ.ഡീക്കൻ ജോയിസ് പള്ളിയ്ക്കമ്യാലിലിനെയും അഗ്രികൾച്ചറൽ & എൻവയൺമെൻറ് ഫോറം കോർഡിനേറ്ററായി  ഓസ്ട്രിയയിൽ നിന്നുള്ള ശ്രീ സ്റ്റീഫൻ പുത്തൻപുര ക്കലിനെയും മെമ്പർ ഫോറം കോർഡിനേറ്ററായി  ജർമനിയിൽ നിന്നുള്ള ശ്രീ ഷിബു ആന്റണിയെയും യൂത്ത് ഫോറം കോർഡിനേറ്ററായി പോർട്ടുഗലിൽ നിന്നുള്ള  ശ്രീ അഖിൽ അലെക്സിനെയും തിരഞ്ഞെടുത്തു.
വേൾഡ് മലയാളി ഫെഡറേഷൻ യൂറോപ്പ് റീജിയണിന്റെ രക്ഷാധികാരികളായി ഓസ്ട്രിയായിൽ നിന്നുള്ള ശ്രീ മാത്യു ചെരിയങ്കാലയിലെനെയും ജർമനിയിൽ നിന്നുള്ള ഡോണി ജോർജിനെയും ഓസ്ട്രിയയിൽ നിന്നുള്ള ശ്രീ ആന്റണി പുത്തൻപുരക്കലിനെയും നിയമിച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന മലയാളികളെ ഏകോപിപ്പിച്ച് നിറുത്തുവാൻ കുറഞ്ഞകാലം കൊണ്ട് ഈ സംഘടനയ്ക്കായിട്ടുണ്ട്. മലയാളികൾ അഭിമുഖീകരിക്കുന്ന വിവിധങ്ങളായ പ്രശ്നങ്ങൾക്ക് പരിഹാരമായി, ഒരു കൈത്തങ്ങായി പ്രവർത്തിക്കുവാൻ വേൾഡ് മലയാളി ഫെഡറേഷനു സാധിച്ചിട്ടുണ്ട്. ജാതി മത വർഗ്ഗ രാഷ്ട്രീയ ഭേദമെന്യേ മലയാളികൾക്കായി സജീവമായി  പ്രവർത്തത്തിക്കുന്ന സംഘടനയാണ് വേൾഡ് മലയാളി ഫെഡറേഷൻ. ഇന്ത്യക്കകത്തും പുറത്തുമായി  വിവിധങ്ങളായ ജീവകാരുണ്യ പ്രവർത്തത്തനങ്ങളും വേൾഡ് മലയാളി ഫെഡറേഷൻ ഇതിനോടകം നടത്തിയിട്ടുണ്ട്.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu