വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജൻ സംഘടിപ്പിച്ച് റിപ്പബ്ലിക് ദിനാഘോഷം വിവിധ കലാപരിപാടികളോടെ ആഷോഷിച്ചു. ജെയിംസ് പാത്തിക്കലിന്റെ വന്ദേമാതരം എന്നു തുടങ്ങുന്ന പ്രാർഥനാഗാനത്തിലൂടെയാണ് പരിപാടികർ തുടങ്ങിയത്. സും പ്ലാറ്റ്ഫോമിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷം ഗോവ ഗവർണർ ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്തു. വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജൻ ഒരുക്കിയ റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെ ക്ഷണം സ്വീകരിച്ചുകൊണ്ടു പരിപാടിയിൽ പങ്കെടുത്ത എല്ലാ പ്രവാസി കൾക്കും പ്രത്യേകിച്ചു പ്രവാസി മലയാളികൾക്കും റിപ്പബ്ലിക് ദിനത്തിന്റെ ആശംസകൾ നേരുന്നതായി അദ്ദേഹം പറഞ്ഞു.
വേൾഡ് മലയാളി കാൺസിൽ യൂറോപ്പ് റീജൻ പ്രസിഡന്റ് ജോളി എം.പടയാട്ടിൽ എല്ലാവരേയും സ്വാഗതം ചെയ്‌തു. ജോലിതിരക്കിന് ഇടയിലും ഗവർണർ നമുക്കായി സമയം കണ്ടെത്തിയതു പ്രവാസി മലയാളികളോടുള്ള സ്നേഹവും അംഗീകാരവുമാണെന്ന് ജോളി എം.പടയാട്ടിൽ പറഞ്ഞു. ഗവർണർ ശ്രീധരൻ പിള്ളയോടുള്ള വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജൻ്റെ നന്ദിയും കടപ്പാടും അദ്ദേഹം അറിയിച്ചു. വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജൻ നടത്തിക്കൊണ്ടിരിക്കുന്ന കലാസാംസ്‌കാരികവേദിയുടെ അടുത്ത സമ്മേളനം ഫെബ്രുവരി 25 നാണെന്നും അദ്ദേഹം പറഞ്ഞു. വേർഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ ഗോപാല പിള്ള, ഗ്ലോബൽ പ്രസിഡൻ്റ് ജോൺ മത്തായി, യൂറോപ്പ് റീജൻ ചെയർമാൻ ജോളി തടത്തിൽ എന്നിവർ റിപ്പബ്ലിക് ദിന സന്ദേരം നതകി. പ്രമുഖ അഭിഭാഷകനായ അഡ്വ. റസൽ ജോയി, മനശാസ്ത്രജ്‌ഞനായ ഡോ. ജോർജ് കാളിയാടൻ, മാധ്യമ പ്രവർത്തകനും, സാഹിത്യകാരനുമായ കാരൂർ സോമൻ, ജർമനിയിലെ ബോണിലുള്ള ഐക്യ രാഷ്ട്രസഭയുടെ അഡ്മിനിസ്ട്രീവ് ഓഫിസർ സോമരാജ് പിള്ള, വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ജനറൽ സെക്രട്ടറി പിൻ്റോ കന്നംമ്പള്ളി, ഗ്ലോബൽ വൈസ് ചെയർപേഴ്‌സൻ മേഴ്‌സി തടത്തിൽ, ഗ്ലോബൽ വൈസ് ചെയർമാൻ ഗ്രിഗറി മേടയിൽ, ഗ്ലോബൽ വൈസ് പ്രസിഡന്റ് തോമസ് അറ മ്പൻകുടി, ഗ്ലോബൽവിമൻസ് ഫോറാം പ്രസിഡന്റ്റ് പ്രഫസർ ഡോ. ലളിത മാത്യും, അജ്‌മൻ പ്രൊവിൻസ് ജനറൽ സെക്രട്ടറി സ്വപ്‌പ്ന ഡേവിഡ്, ഗ്ലോബൽ ആർട്‌സ് ആൻഡ് കൾച്ചറൽ ഫോറം പ്രസിഡൻ്റ് ചെറിയാൻ ടി കീക്കാട്, ദുബായ് പ്രൊവിൻസ് പ്രസിഡന്റ് കെ.എ. പോൾസൻ, ഇന്ത്യ റീജൻ ജനറൽ സെക്രട്ടറി ഡോ. അജി അബ്‌ദുള്ള, പ്രഫസർ അന്നക്കുട്ടി ഫിൻഡെ, രാജു കുന്നാട്ട്, യുറോപ്പ് റീജൻ ജനറൽ സെക്രട്ടറി ബാബു തോട്ടപിള്ളി, ഇർമൻ പ്രൊവിൻസ് ജനറൽ സെക്രട്ടറി ചിനു പടയാട്ടിൽ, ജോൺ മാത്യു തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവാസി മലയാളി കലാകാരന്മാർ ഒരുക്കിയ കലാ സാംസ്‌കാരിക വിരുന്നും നടത്തപ്പെട്ടു. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് ചെയർമാനായ ഗ്രിഗറി മേടയിലും, ഇംഗ്ലണ്ടിൽ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർഥിയും നർത്തകിയുമായ അന്ന ടോമും ചേർന്നാണ് റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ മോഡറേറ്റ് ചെയ്‌തത്. ഈ ആഘോഷ പരിപാടികർക്ക് സാങ്കേതിക പിന്തുണ നല്‌കിയത് കംപ്യൂട്ടർ എൻജീനിയറായ നിതീഷാണ്. വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജൻ ട്രഷറർ ഷൈബു ജോസഫ് കൃതജ്‌ഞത പറഞ്ഞു. ജർമൻ പ്രൊവിൻസ് വൈസ് പ്രസിഡന്റും, കലാകാരനുമായ ജെയിംസ് പാത്തിക്കൽ ആലപിച്ച ദേശീയഗാനത്തോടെ റിപ്പബ്ലിക് ദിനാഘോഷം സമാപിച്ചു.
© Copyright 2024. All Rights Reserved