വൈറൽ ഹെപ്പറ്റൈറ്റിസ് ബാധിച്ച് മലപ്പുറത്ത് ഒരാൾ കൂടി മരിച്ചതോടെ ജില്ലയിൽ ഒരു മാസത്തിനുള്ളിൽ മരിച്ചവരുടെ എണ്ണം മൂന്നായി. മലപ്പുറം എടക്കര പഞ്ചായത്തിലെ ചെമ്പൻകൊല്ലി സ്വദേശിയായ 32കാരനാണ് മരിച്ചത്. പോത്തുകല്ലാണ് രോഗത്തിൻ്റെ പ്രഭവകേന്ദ്രമെന്ന് മലപ്പുറം ജില്ലാ ഡിഎംഒ അറിയിച്ചു.
തങ്ങൾ കൂടുതൽ മുൻകരുതലുകൾ എടുക്കുന്നുണ്ടെന്നും ആരുടെയും നില ഗുരുതരമല്ലെന്ന് ഉറപ്പ് നൽകിയതായും അവർ അറിയിച്ചു. പോത്തുകല്ല്, എടക്കര പഞ്ചായത്തുകളിലെ കൂൾബാറുകളുടെയും ഹോട്ടലുകളുടെയും പ്രവർത്തനം മൂന്നാഴ്ചത്തേക്ക് പരിമിതപ്പെടുത്തി. ഒറ്റമരുന്ന് ഉപയോഗിച്ച് ചികിത്സ തേടാതെ രോഗലക്ഷണങ്ങൾ കണ്ടാൽ ഡോക്ടർമാരെ സമീപിക്കണമെന്നാണ് ആരോഗ്യവകുപ്പിൻ്റെ നിർദേശം. വെള്ളം കുടിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതും പ്രധാനമാണ്. കഴിഞ്ഞ രണ്ട് മാസത്തിനിടെ 152 പേർക്കാണ് രോഗം ബാധിച്ചത്. വൈറസ് ഗ്രൂപ്പിൽ നിന്നുള്ള സൂക്ഷ്മാണുക്കൾ മൂലമുണ്ടാകുന്ന ഒരു രോഗമാണ് വൈറൽ ഹെപ്പറ്റൈറ്റിസ്. പനി, വിശപ്പ് കുറവ്, ഓക്കാനം, ഛർദ്ദി, മഞ്ഞപ്പിത്തം, മഞ്ഞനിറമുള്ള മൂത്രം എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ. വയറിളക്കരോഗങ്ങൾ നിർജലീകരണത്തിനും പോഷകനഷ്ടത്തിനും ഇടയാക്കും. നിർജ്ജലീകരണം തടയേണ്ടത് പ്രധാനമാണ്. ചികിത്സ ലഭിക്കാൻ വൈകുന്നത് ജീവന് തന്നെ ഭീഷണിയായേക്കാം. കുട്ടികളുടെ പരിചരണത്തിൽ പ്രത്യേക ശ്രദ്ധ നൽകണം.
© Copyright 2023. All Rights Reserved