ബോളിവുഡ് താരങ്ങളും ഭരണാധികാരികളുമായി എഐ സാങ്കേതിക വിദ്യയുടെ ചതിയേറ്റവർ ഇന്ത്യയിൽ ഏറെയാണ്. ഈ വിവാദം ഇപ്പോൾ റഷ്യയെ പിടിച്ചു കുലുക്കുകയാണ്. ടെലിവിഷനിലും മറ്റും പ്രത്യക്ഷപ്പെടുന്നത് പ്രസിഡൻ്റ് വ്ളാഡിമർ പുടിൻ്റെ വ്യാജനാണെന്നും ഈ വർഷത്തെ പുതുവത്സര പ്രസംഗം നടത്തിയത് വ്ളാഡിമർ പുടിന്റെ ആർട്ട്ഫീഷ്യൽ ഇൻറലിജൻ്റ്സ് (എഐ) വ്യാജനാണെന്നുമാണ് വാദം. ഇതോടെ യഥാർത്ഥ വ്ളാഡിമർ പുടിൻ മരണപ്പെട്ടെന്നും ഈ വിവരം മൂടിവെയ്ക്കാൻ റഷ്യ പുടിൻ്റെ എഐ ഇമേജ് ഉപയോഗിക്കുകയാണെന്നും ആക്ഷേപമുണ്ട്.
വ്ളാഡിമിർ പുടിൻ്റെ വ്യത്യസ്‌തമായ പുതുവത്സരപ്രസംഗം റഷ്യൻ
പ്രസിഡന്റ് യഥാർത്ഥത്തിൽ മരിച്ചു എന്ന വിശ്വാസത്തെ
തീവ്രമാക്കിയിട്ടുണ്ട്. അർദ്ധരാത്രിക്ക് മുമ്പ് റഷ്യയിലുടനീളം
സംപ്രേക്ഷണം ചെയ്‌ത പ്രസംഗം, പുടിന്റെ രൂപം
അസാധാരണമാണെന്നും കമ്പ്യൂട്ടർ സൃഷ്‌ടിച്ചതാണെന്നുമുള്ള
വാദത്തിന്റെ തരംഗം തന്നെ ഉയർത്തിവിട്ടിരിക്കുകയാണ്. എക്സിൽ
പങ്കിട്ട പോസ്റ്റിൽ ഉക്രേനിയൻ നിവാസിയായ മൈഖായലോ ഗോലുബ്,
പുടിന്റെ ഇമേജ് എഐ സൃഷ്‌ടിച്ചതാണെന്ന് കാണിക്കാൻ ഇമേജിന്റെ
കഴുത്തിന്റെ ചലനങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്.
റഷ്യൻ പ്രസിഡൻ്റ് യഥാർത്ഥത്തിൽ മരിച്ചെന്നും അദ്ദേഹത്തിന് വേണ്ടി ഡ്യൂപ്പുകളെ ഉപയോഗിക്കുന്നുണ്ടെന്നും അഭ്യൂഹങ്ങൾ റഷ്യയിൽ വർഷങ്ങളായിട്ടുണ്ട്. ഒക്ടോബർ 26 ന് ഹൃദയാഘാതം മൂലം മരിച്ചെന്ന് അടുത്ത കാലത്ത് പുറത്തുവന്ന റിപ്പോർട്ട് പുടിൻ്റെ വക്താവ് നിഷേധിച്ചത് ആഴ്‌ചകൾക്ക് മുമ്പാണ്. എന്നാൽ പുടിൻ ജീവിച്ചിരിക്കുന്നു എന്ന് കാണിക്കാനുള്ള തെളിവുകളും പുറത്തുവിട്ടിട്ടില്ല.
ജപ്പാനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഡിയോ കമ്മ്യൂണിക്കേഷൻ ലബോറട്ടറി പുടിൻ്റെ പ്രസംഗദൃശ്യങ്ങളെയും അതിലെ ശബ്ദത്തെയും പരിശോധിക്കുകയാണ്. യഥാർത്ഥ പുടിനാണോ പ്രത്യക്ഷപ്പെട്ടത് എന്നറിയാനും എഐ ഉപയോഗിച്ചു. എന്നാൽ ഈ സാങ്കേതിക വിദ്യയും 53 ശതമാനം പൊരുത്തം മാത്രമാണ് കണ്ടെത്തിയത്. പുടിന്റെ 521 പൊതുയോഗങ്ങളിൽ റഷ്യയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പുടിൻ ബോഡി ഡബിൾസ് ഉപയോഗിക്കുന്നുണ്ടെന്ന് സമ്മതിച്ചു. അദ്ദേഹത്തിൻ മീറ്റിംഗുകളുടെ 43 ശതമാനവും പ്രസിഡൻ്റ് 'ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ' അകലം പാലിക്കുന്നത് കണ്ടതായി സ്വതന്ത്ര റഷ്യ മാധ്യമമായ പ്രോക്‌് അവകാശപ്പെട്ടു.പുടിൻ വിദേശകാര്യ അംബാസഡർ മാരിൽ നിന്നും 20 മീറ്റർ അകലം പാലിക്കുന്നതിന് കാരണം ബോഡി ഡബിൾസിൻ്റെ മുഖത്തിന്റെ പരിതാപകരമായ അവസ്ഥയാണെന്നും സംശയമുന്നയിക്കുന്നവർ പറയുന്നു. 'പുടിൻ്റെ' കവിൾത്തടങ്ങളിൽ നിരവധി ചെറിയ മുഴകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്, അതുകൊണ്ടാണ് അദ്ദേഹത്തിന്റെ മുഖം ഒരു പിണ്ഡമുള്ള രൂപം നേടിയത്, ഈ പ്രശ്‌നം മേക്കപ്പ് കൊണ്ട് മറയ്ക്കാൻ പ്രയാസമാണെന്നും പറയുന്നു.
© Copyright 2024. All Rights Reserved