വർഷങ്ങൾക്ക് മുമ്പ് പരാജയപ്പെട്ട കമൽ ഹാസൻ ചിത്രം വീണ്ടും തിയറ്ററുകളിലേക്ക്! ..

16/11/23

കമൽഹാസന്റെ ആളവന്താൻ വീണ്ടും തിയറ്ററുകളിലേക്ക്. ചിത്രത്തിന്റെ 22-ാം വാർഷികത്തിനോട് അനുബന്ധിച്ചാണ് ചിത്രം വീണ്ടും റിലീസ് ചെയ്യുന്നത്. നിർമാതാവ് കലൈപ്പുലി എസ്. താണു ആണ് ഇക്കാര്യം എക്സിലൂടെ അറിയിച്ചത്.1000 തിയറ്ററുകളിലാണ് ചിത്രം വീണ്ടും പ്രദർശിപ്പിക്കുന്നത്. എന്നാൽ റി റിലീസിങ് തീയതി പുറത്തുവിട്ടിട്ടില്ല.

2001 ൽ സുരേഷ് കൃഷ്ണ സംവിധാനം ചെയ്ത ചിത്രം നവംബർ 16നാണ് തിയറ്ററുകളിലെത്തിയത്. ആക്ഷൻ സൈക്കോ ത്രില്ലർ ചിത്രമായ ആളവന്താനിൽ ഇരട്ട വേഷത്തിലാണ് കമൽ ഹാസൻ പ്രത്യക്ഷപ്പെട്ടത്. സാങ്കേതിക മികവ് പുലർത്തിയ ചിത്രം അന്ന് പ്രതീക്ഷിച്ചത് പോലെ ജനങ്ങളെ ആകർഷിച്ചില്ല . ബോക്സോഫീസിൽ വൻ ദുരന്തമായി. സിനിമ പരാജയപ്പെട്ടുവെങ്കിലും ആ വർഷത്തെ സ്പെഷൽ എഫക്ടിനുള്ള ദേശീയപുരസ്കാരം ലഭിച്ചിരുന്നു. കമൽ ഹാസൻ നായകനായ പുഷ്പക്, നായകൻ എന്നീ ചിത്രങ്ങൾ അടുത്തിടക്ക് തമിഴ്നാട്ടിൽ റി റിലീസ് ചെയ്തിരുന്നു. വളരെ കുറച്ചു തിയറ്ററുകളിലാണ് ചിത്രം വീണ്ടും പ്രദർശിപ്പിച്ചത്.

ഇന്ത്യൻ 2 ആണ് ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കമൽ ഹാസൻ ചിത്രം. ഷങ്കർ സംവിധാനം ചെയ്യുന്ന ചിത്രം 2001 ൽ പുറത്തിറങ്ങിയ ഇന്ത്യൻ എന്ന ചിത്രത്തിന്റെ തുടർച്ചയാണ്. 

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu