വർഷങ്ങൾക്ക് മുമ്പ് പൊലീസിനോട് നുണ പറഞ്ഞു; ലേബർ മന്ത്രിസഭയിൽ ഗതാഗത മന്ത്രി‌ ക്രിമിനൽ കേസിൽ കുറ്റസമ്മതം നടത്തി രാജിവച്ചു

30/11/24

യുകെയിലെ ലേബർ മന്ത്രിസഭയിൽ നിന്നും ആദ്യ 'വിക്കറ്റ്' വീണു. ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി എന്ന പെരുമയുമായി എത്തിയ ഗതാഗത മന്ത്രി ലൂയിസ് ഹൈഗ് (37) ആണ് നാടകീയമായി രാജിവച്ചത്. നീതിന്യായ മന്ത്രി ഹെയ്‌ഡി അലക്‌സാണ്ടറിനെ പകരം നിയമിച്ചതായി ഡൗണിംഗ് സ്ട്രീറ്റ് അറിയിച്ചു.
കീർ സ്റ്റാർമർ മന്ത്രിസഭയിലെ ഗതാഗത സെക്രട്ടറിയും 2015 മുതൽ ഷെഫീൽഡ് ഹീലെ പാർലമെന്റ് മണ്ഡലത്തിൽ നിന്നുമുള്ള എംപിയുമാണ്. 2013 ൽ ഒരു വർക്ക് മൊബൈൽ ഫോൺ മോഷണം പോയെന്ന് പൊലീസിനോട് നുണ പറഞ്ഞതുമായി ബന്ധപ്പെട്ട ക്രിമിനൽ കേസിൽ കുറ്റസമ്മതം നടത്തിയ ശേഷമാണ് ലൂയിസ് ഹൈഗ് ഗതാഗത സെക്രട്ടറി സ്ഥാനം രാജിവച്ചത്. മന്ത്രി സ്ഥാനം രാജിവച്ചെങ്കിലും എംപിയായി തുടരും.

-------------------aud--------------------------------

ഏറ്റവും പ്രായം കുറഞ്ഞ വനിതാ കാബിനറ്റ് അംഗമായി തന്റെ നിയമനം ജീവിതത്തിലെ അഭിമാനകരമായ നേട്ടങ്ങളിൽ ഒന്നാണെന്ന്' രാജിക്ക് ശേഷം പ്രധാനമന്ത്രി സ്റ്റാർമറിന് അയച്ച കത്തിൽ ലൂയിസ് ഹൈഗ് പറഞ്ഞു. സർക്കാരിനെയും സ്റ്റാർമറുടെ നയങ്ങളെയും തുടർന്നും പുറത്ത് നിന്ന് പിന്തുണയ്ക്കുമെന്നും ഹൈഗ് അറിയിച്ചു. പാർലമെന്റിൽ ദയാവധം നിയമവിധേയം ആക്കുവാനുള്ള ബില്ലിന്മേൽ വോട്ടെടുപ്പ് നടക്കുന്നതിനു തൊട്ടു മുമ്പായിരുന്നു മന്ത്രിയുടെ അപ്രതീക്ഷിത രാജി.
2013 ൽ ഒരുരാത്രിയിൽ നടത്തിയ നൈറ്റ്‌ ഔട്ടിനിടെ തന്റെ ഫോൺ നഷ്‌ടപ്പെട്ടുവെന്ന് യുകെ പൊലീസിനോട് പറഞ്ഞുവെന്ന് കഴിഞ്ഞ ദിവസം ലൂയിസ് ഹൈഗ് സമ്മതിച്ചിരുന്നു. മൊബൈൽ ഫോൺ പിന്നീട് പോയിട്ടില്ലെന്ന് കണ്ടെത്തിയ വിവരം മനഃപ്പൂർവം മറച്ചു വയ്ക്കുക ആയിരുന്നു മന്ത്രി. എന്നാൽ ഫോൺ നഷ്ടപ്പെട്ടുവെന്ന് റിപ്പോർട്ട് ചെയ്‌തശേഷം പിന്നീട് തിരിച്ചുകിട്ടിയ കാര്യം വെളിപ്പെടുത്തേണ്ടെന്ന് ഒരു അഭിഭാഷകൻ ഉപദേശിച്ചതിനെ തുടർന്നാണ് ആ വിധത്തിൽ പെരുമാറിയെതെന്നും ലൂയിസ് ഹൈഗ് പറഞ്ഞു.
എന്നാൽ വിവരം പുറത്തു വന്നതിനെ തുടർന്ന് പൊലീസ് കേസ് ക്രൗൺ പ്രോസിക്യൂഷൻ സർവീസിന് കൈമാറി. കേസിൽ കുറ്റവാളിയെന്ന് കണ്ടെത്തിയെങ്കിലും കോടതി ലൂയിസ് ഹൈഗിനെ ശിക്ഷിച്ചില്ല. പകരം മൈനർ കുറ്റകൃത്യമായി കണക്കാക്കി കേസ് ഡിസ്ചാർജ്ജ് ചെയ്യുകയായിരുന്നു. എങ്കിലും ധാർമികത മുൻനിർത്തി ലൂയിസ് രാജി വയ്ക്കുകയായിരുന്നു.
എന്തായാലും പഴയൊരു കള്ളത്തിന്റെ പേരിൽ ലൂയിസ് മന്ത്രി സ്ഥാനം രാജിവച്ച വാർത്ത അതിവേഗമാണ് ചർച്ചകളിൽ ഇടം നേടി വൈറൽ ആയത്.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu