കേന്ദ്രസർക്കാരിനെതിരെ സമരം ചെയ്യുന്ന കർഷകർക്ക് നേരെ പൊലീസ് അതിക്രമം. ഡൽഹി ചലോ മാർച്ചിന് മുന്നോടിയായാണ് ശംഭു അതിർത്തിയിൽ കർഷകർക്ക് നേരെ കണ്ണീർ വാതകം പ്രയോഗിച്ചത്.
സർക്കാർ സംഘർഷമുണ്ടാക്കുകയാണെന്ന് കർഷക നേതാക്കൾ ആരോപിച്ചു. അതിർത്തി പ്രദേശങ്ങൾ ബാരിക്കേഡുകൾ ഉപയോഗിച്ച് തടയുന്നത് പ്രതിഷേധിക്കാനുള്ള തങ്ങളുടെ അവകാശത്തെ ഹനിക്കുന്നതാണെന്ന് അവർ വാദിക്കുന്നു. സർക്കാർ സഹകരിച്ചാൽ സമാധാനപരമായി മാർച്ച് നടത്താൻ കർഷകർ തയ്യാറാണ്. ചർച്ചകൾ പരാജയപ്പെട്ടെങ്കിലും കർഷകരുമായി കൂടുതൽ ചർച്ചകൾക്ക് കേന്ദ്രസർക്കാർ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. മാർച്ചിനുള്ള ഒരുക്കമായി കർഷകർ പോലീസ് നിയന്ത്രണങ്ങൾ മറികടക്കാൻ അത്യാധുനിക ഉപകരണങ്ങൾ കൊണ്ടുവന്നിട്ടുണ്ട്.
download
© Copyright 2025. All Rights Reserved