യൂറോപ്പിലേക്ക് പ്രവേശിച്ച കൊടുങ്കാറ്റ് ഡരാഗ് ഇന്ന് ഉച്ചയോടെ യുകെയിലും ആഞ്ഞു വീശുമെന്നാണ് പ്രവചനം. ഡരാഗ് കൊടുങ്കാറ്റ് ശക്തമായ മഴയും, കാറ്റും എത്തിക്കുമെന്ന് ഉറപ്പായതോടെ ആംബർ കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുകയാണ് മെറ്റ് ഓഫീസ്. സീസണിലെ നാലാമത്തെ കൊടുങ്കാറ്റ് 80 മൈൽ വരെ വേഗത്തിലുള്ള കാറ്റും, അതിശക്തമായ മഴയ്ക്കും ഇടയാക്കുമെന്നാണ് കരുതുന്നത്.
-------------------aud--------------------------------
ഉച്ചതിരിഞ്ഞ് തുടങ്ങുന്ന മഴയും, കാറ്റും ആഴ്ചാവസാനത്തേക്കും നീളും. ഇതിനകം 130 വെള്ളപ്പൊക്ക അലേർട്ടുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. അടുത്ത ഏതാനും ദിവസത്തേക്ക് കൊടുങ്കാറ്റ് നിലയുറപ്പിക്കുമെന്ന് തിരിച്ചറിഞ്ഞതോടെയാണ് മെറ്റ് അപൂർവ്വമായ ആംബർ മുന്നറിയിപ്പ് നൽകിയത്. രണ്ടാമത്തെ ഉയർന്ന അലേർട്ട് ലെവലാണിത്. ശനിയാഴ്ച രാവിലെ 9 മുതൽ രാത്രി 9 വരെ വിനാശകരമായ 80 എംപിഎച്ച് കൊടുങ്കാറ്റ് ഇംഗ്ലണ്ടിലും, വെയിൽസിലും വീശിയടിക്കുമെന്നാണ് ആശങ്ക.
കൂടുതൽ വ്യാപകമാസ നാശം വിയ്ക്കുമെന്നതിനാൽ കൊടുങ്കാറ്റിന്റെ പാതയിലുള്ള ജനങ്ങൾ സുരക്ഷിതരാകണമെന്ന് മുന്നറിയിപ്പ് അഭ്യർത്ഥിച്ചു. ശനിയാഴ്ച നോർത്തേൺ ഇംഗ്ലണ്ടിലെ മലനിരകളിൽ മഞ്ഞും വീഴും. നോർത്തേൺ അയർലണ്ടിലും, വെയിൽസിലും മഴയ്ക്കുള്ള മഞ്ഞ മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. ബെർട്ട് കൊടുങ്കാറ്റ് സൃഷ്ടിച്ച വെള്ളപ്പൊക്കം സാരമായി ബാധിച്ച ഇവിടെ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 3 മുതൽ ശനിയാഴ്ച 12 വരെയാണ് മഴ മുന്നറിയിപ്പ്.
© Copyright 2024. All Rights Reserved