ഫെബ്രുവരി 1, ശനിയാഴ്ച മുതൽ മദ്യപാനികൾക്ക് തിരിച്ചടി. വർധിപ്പിച്ച നികുതികളും, ഡ്യൂട്ടികളും നിലവിൽ വരുന്നതോടെയാണ് ഉപഭോക്താക്കൾക്ക് മദ്യവില വർധന നേരിടേണ്ടി വരുന്നത്. 3.6 ശതമാനത്തിൽ നിൽക്കുന്ന റീട്ടെയിൽ പ്രൈസ് ഇൻഡക്‌സിന് ആനുപാതികമായി മദ്യ നികുതി ഉയരുന്നതിന് പുറമെ വൈനിന്റെയും, സ്പിരിറ്റിന്റെയും ശേഷി ആസ്പദമാക്കി നികുതി ഈടാക്കുന്ന പുതിയ സിസ്റ്റവും നിലവിൽ വരികയാണ്.
-------------------aud--------------------------------
ഇത് പ്രകാരം ഒരു ബോട്ടിൽ ജിന്നിന്റെ ഡ്യൂട്ടി 32 പെൻസ് വർധിക്കുമ്പോൾ 14.5% എബിവി ഉള്ള വൈനിന്റെ ഡ്യൂട്ടി 54 പെൻസാണ് ഉയരുക. 2023 ആഗസ്റ്റ് 1 മുതൽ മദ്യത്തിന്റെ ശേഷി ആസ്പദമാക്കി നികുതിയും, എക്‌സൈസ് ഡ്യൂട്ടിയും ഈടാക്കുന്ന മാറ്റം പ്രാബല്യത്തിൽ വന്നെങ്കിലും കൺസർവേറ്റീവ് ഗവൺമെന്റ് 11.5% മുതൽ 14.5% വരെയുള്ള വൈനുകൾക്ക് ഫ്‌ളാറ്റ് നിരക്കിൽ 12.5 ശതമാനമായി നികുതി നിശ്ചയിച്ചിരുന്നു.
14.5% എബിവി ബോട്ടിൽ റെഡ് വൈനിന്റെ നിരക്കിൽ 18 മാസത്തിനിടെ 98 പെൻസ് വർധന നേരിട്ടിട്ടുണ്ടെന്നാണ് വൈൻ & സ്പിരിറ്റ് ട്രേഡ് അസോസിയേഷൻ കണക്കാക്കുന്നത്. കൂടാതെ ഏപ്രിൽ മുതൽ വേസ്റ്റ് പാക്കേജിംഗ് റീസൈക്ലിംഗ് ഫീസ് കൂടി ഉൾപ്പെടുത്തുന്നതോടെ ചെലവ് ഉയരുമെന്നും മുന്നറിയിപ്പിൽ പറയുന്നു. ഇത് ഒരു ബോട്ടിൽ വൈന് 12 പെൻസ് അധിക ചെലവ് വരുത്തുമ്പോൾ, സ്പിരിറ്റ് ബോട്ടിലിന് 18 പെൻസും വില വർധനയ്ക്ക് ഇടയാക്കും.
അതേസമയം മദ്യപാനികൾക്ക് അൽപ്പം ആശ്വാസം നൽകി ഡ്രോട്ട് ഉത്പന്നങ്ങളിലെ ഡ്യൂട്ടി അഥവാ പബ്ബുകളിലെ പിന്റ് വിലയിൽ 1.7% കുറവ് വരുത്തും. ഇത് പബ്ബുകളിൽ പിന്റിന് ഒരു പെന്നിയുടെ വ്യത്യാസം വരുത്തും.
© Copyright 2025. All Rights Reserved