തൊഴിലാളി ചൂഷണം ഇനി വേണ്ട, നിയമം കർശനമാക്കുന്നു, ശമ്പളം കുറച്ചുകൊടുത്താൽ വിദേശ തൊഴിലാളികളെ നിയമിക്കുന്നതിന് രണ്ടു വർഷത്തേക്ക് വിലക്കുണ്ടാകും ; വിദേശത്തു നിന്നും കുടിയേറുന്ന തൊഴിലാളികൾ പല രീതിയിൽ ചൂഷണത്തിന് ഇരയാകുന്നുണ്ട്.
പലരും പറഞ്ഞ വേതനം ലഭിക്കാതെ ബുദ്ധിമുട്ടുകയാണ്. വിസ നിയമങ്ങൾ ലംഘിച്ചാലും വേതനം കൃത്യമായി നൽകിയില്ലെങ്കിലും തൊഴിലാളികളെ നിയമിക്കുന്നവർക്ക് ഇനി വിലക്കേർപ്പെടുത്തും. വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ രണ്ടു വർഷത്തെ വിലക്കാണ് സർക്കാർ കൊണ്ടുവരിക.
-------------------aud--------------------------------
ശക്തമായ എംപ്ലോയ്‌മെന്റ് റൈറ്റ്‌സ് ബിൽ തൊഴിലാളികൾക്ക് ആശ്വാസകരമാണ്. വിദേശ തൊഴിലാളികളെ ഒരു രീതിയിലും ചൂഷണം ചെയ്യാൻ അനുവദിക്കില്ലെന്ന് മൈഗ്രേഷൻ മന്ത്രി സീമ മൽഹോത്ര വ്യക്തമാക്കി. കെയറർ മേഖലയിലെ ചൂഷണങ്ങൾ അവസാനിപ്പിക്കുമെന്നും അവർ പറഞ്ഞു. വിസ സ്‌പോൺസർഷിപ്പിന്റെ തുക തൊഴിലുടമകൾ വഹിക്കണം. ഇതു തൊഴിലാളികളിൽ നിന്ന് വാങ്ങരുത്. 2022 ജൂലൈ മുതൽ 450 ഓളം സ്‌പോൺസർമാരുടെ ലൈസൻസ് റദ്ദാക്കി. ആരോഗ്യ മേഖലയിൽ ജോലിക്കെത്തുന്ന കെയറർമാർ വലിയ തോതിൽ ചൂഷണത്തിന് ഇരയാകുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. സ്‌പോൺസർഷിപ്പ് തുക നൽകേണ്ടിവന്നവരും വേതനം കുറവും കൈപ്പറ്റുന്നവരും കെയറർ മേഖലയിൽ ഏറെയാണ്.
© Copyright 2024. All Rights Reserved