വീടു വില ദൃശ്യമായ മറ്റൊരു മാസം കൂടി കടന്നു പോയപ്പോൾ, യുകെയിലെ ശരാശരി വീട് വില മൂന്നു ലക്ഷം പൗണ്ടിനടുത്തായതായി യുകെയിലെ ഏറ്റവും വലിയ വായ്പാ ദാതാവായ ഹാലിഫാക്സ് പറയുന്നു. നവംബറിൽ വീടിന്റെ വിലയിൽ ഉണ്ടായത് 1.3 ശതമാനത്തിന്റെ വർദ്ധനവായിരുന്നു എന്നും ഇവർ വിലയിരുത്തുന്നു.
-------------------aud--------------------------------
കോവിഡ് പ്രതിസന്ധിക്കും ജീവിത ചെലവ് വർദ്ധിക്കുന്നതിന്റെ പ്രതിസന്ധിക്കും, മോർട്ട്‌ഗേജ് മാർക്കറ്റിന്റെ ഇടിവിനും ശേഷം, നിങ്ങൾ പ്രതീക്ഷിക്കുന്നത് അഞ്ച് വർഷം മുൻപുണ്ടായ വില തന്നെയായിരിക്കും വീടിനെന്നാണെങ്കിൽ അത് തെറ്റി, 25 ശതമാനത്തിന്റെ വർദ്ധനവാണ് ഇക്കാലയളവിൽ ഉണ്ടായിരിക്കുന്നത്. എന്നാൽ, ഇതർത്ഥമാക്കുന്നത് ബ്രിട്ടനിൽ എവിടെയും വീട് വാങ്ങണമെങ്കിൽ മൂന്നു ലക്ഷം പൗണ്ട് ചെലവാക്കേണ്ടി വരും എന്നല്ല. സ്‌കോട്ട്‌ലാൻഡിലും നോർത്തേൺ അയർലൻഡിലും വീടുകളുടെ ശരാശരി വില രണ്ടു ലക്ഷത്തിന് അൽപം മുകളിലാണെങ്കിൽ, ലണ്ടനിലത് 5,45,439 പൗണ്ടാണ്. എന്നാൽ, എല്ലായിടത്തും ഇത് വരുമാനത്തിനേക്കാൾ കൂടിയ അനുപാതത്തിലാണ് ഉയരുന്നത്. വരുമാനം വർദ്ധിക്കുന്നതിന്റെ ഇരട്ടി വേഗത്തിലാണ് 2000 മുതൽ വീടുകളുടെ വിലയിൽ വർദ്ധനവ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഫലമായി, ഉയർന്ന വരുമാനമുള്ളവർക്ക് പോലും ലണ്ടനിൽ ഒരു ശരാശരി വീട് വാങ്ങാൻ കഴിയാത്ത അവസ്ഥ സംജാതമായിരിക്കുകയാണ്.
© Copyright 2025. All Rights Reserved