ശ്രീലങ്കയിൽ പരീശീലനത്തിനിടെ പാരച്യൂട്ടുകൾ കൂട്ടിയുടക്കി നാല് സൈനികർക്ക് പരിക്ക്. മൂന്ന് പേരുടെ നില ഗുരുതരമാണ്. കൊളംബോയിൽ സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട പരിശീലനത്തിനിടെയാണ് അപകടം ഉണ്ടായത്. വിമാനത്തിൽ നിന്ന് താഴെക്ക് ചാടിയ സൈനികരുടെ പാരച്യൂട്ടുകൾ കൂട്ടിയുടക്കുകയായിരുന്നു.
സംഭവത്തിൽ സൈന്യം അന്വേഷണം പ്രഖ്യാപിച്ചു. ഫെബ്രുവരി നാലിനാണ് ശ്രീലങ്കയിൽ സ്വാതന്ത്ര്യാദിനാഘോഷം. ഇതുമായി ബന്ധപ്പെട്ട് പരീശീലനത്തിന്റെ ഭാഗമായാണ് ആറ് സൈനികർ വിമാനത്തിൽ നിന്ന് താഴോട്ട് ചാടിയത്. ഇതിൽ നാലുപേർക്കാണ് അപകടം ഉണ്ടായത്.രണ്ടുപേരുടെ പാരച്യൂട്ടുകൾ പരസ്‌പരം കൂട്ടിയുടക്കുകയായിരുന്നു. ഇവർ വിമാനത്തിൽ നിന്ന് താഴോട്ട് ചാടിയപ്പോൾ പാരച്യൂട്ടുകൾ പൂർണമായി തുറന്നില്ല. രണ്ട് സൈനികർ കെട്ടിടത്തിന് മുകളിലാണ് വീണത്. മറ്റുള്ളവർ ഗ്രൗണ്ടിലുമാണ് വീണത്. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
© Copyright 2025. All Rights Reserved