ഡൽഹിയിലെ വായുവിൻ്റെ ഗുണനിലവാരം വീണ്ടും താഴ്ന്നുന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കുകൾ പ്രകാരം ചൊവ്വാഴ്ച രാവിലെ ഡൽഹിയിലെ വായുവിൻ്റെ ഗുണനിലവാരം 272 എയർ ക്വാളിറ്റി ഇൻഡക്സ്ആണ് രേഖപ്പെടുത്തിയത്. ഇത് വായുവിന്റെ ഗുണനിലവാരത്തിൽ ഏറ്റവും മോശം വിഭാഗത്തിലാണ് ഉൾപ്പെടുന്നത്.
-------------------aud--------------------------------
ആനന്ദ് വിഹാർ, അലിപൂർ, അയാ നഗർ, ബവാന, ജഹാംഗീർപുരി, മുണ്ട് ക, നരേല, വസീർപൂർ, വിവേക് വിഹാർ, സോണിയ വിഹാർ എന്നിവിടങ്ങളിലെ വായുവാണ് "വളരെ മോശം" വിഭാഗത്തിൽ ഉൾപ്പെടുന്നത്. കാറ്റ് ലഭിക്കാതെവന്നതോടെ അന്തരീഷത്തിൽ മാലിന്യം കെട്ടിക്കിടന്നത് കാരണമാണ് തലസ്ഥാനത്തിന് വീണ്ടും വായു മലിനമായതെന്നാണ് റിപ്പോർട്ട്.
© Copyright 2025. All Rights Reserved