ഫ്രാൻസിസ് മാർപാപ്പ(88)യുടെ ആരോഗ്യ നില സങ്കീർണമെന്ന് വത്തിക്കാൻ. ബ്രോങ്കൈറ്റിസ് ബാധിച്ച് നാല് ദിവസമായി റോമിലെ ജെമെല്ലി ആശുപത്രിയിൽ ചികിത്സയിലാണ് മാർപാപ്പ.
--------------------------------
പോളി മൈക്രോബയൽ അണുബാധയുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിനായിട്ടുള്ള പ്രത്യേക തെറാപ്പി ചികിത്സയാണ് ഇപ്പോൾ നൽകുന്നതെന്നും വത്തിക്കാൻ പ്രസ്താവനയിൽ പറഞ്ഞു. നേരത്തെ നൽകി വന്നിരുന്ന ചികിത്സയിൽ മാറ്റം വരുത്തിയിട്ടുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.ഒരാഴ്ചയിലേറെയായി ശ്വാസകോശ സംബന്ധമായ അണുബാധ മൂലം ചികിത്സയിലാണ് മാർപാപ്പ. ബുധനാഴ്ച സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ നടത്താൻ നിശ്ചയിച്ചിരുന്ന പ്രതിവാര സദസ് റദ്ദാക്കിയതായി വത്തിക്കാൻ അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ചയും സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ തീർഥാടകർക്കായി നടത്തുന്ന പതിവ് പ്രാർഥനകൾ നടത്താൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.
© Copyright 2025. All Rights Reserved