ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള പരിമിത ഓവർ പോരാട്ടങ്ങൾക്ക് നാളെ തുടക്കം. നാളെ മുതൽ ടി20 പോരാട്ടമാണ് നടക്കുന്നത്.
-------------------aud------------------------------
പിന്നാലെ ഏകദിന മത്സരങ്ങളും അരങ്ങേറും. 5 മത്സരങ്ങളടങ്ങിയ ടി20 പരമ്പരയും 3 മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയുമാണ് ഇന്ത്യൻ പര്യടനത്തിൽ ഇംഗ്ലണ്ട് കളിക്കുന്നത്.
ഒരിടവേളയ്ക്ക് ശേഷം ബൗളിങ് വിഭാഗത്തിലേക്ക് മുഹമ്മദ് ഷമി തിരിച്ചെത്തി എന്നതാണ് ടീമിലെ സവിശേഷ മാറ്റം. സ്പിൻ ഓൺ റൗണ്ടർ അക്ഷർ പട്ടേൽ ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് വന്നതും നിർണായക മാറ്റമാണ്.
ഇന്ത്യ ഓപ്പണിങിൽ സഞ്ജു സാംസൺ- അഭിഷേക് ശർമ സഖ്യത്തെ തന്നെ കളിപ്പിക്കും. മൂന്നാം സ്ഥാനത്ത് ക്യാപ്റ്റൻ സൂര്യകുമാർ യാദവും കളിക്കും. ശേഷിക്കുന്ന ബാറ്റിങ് സ്ഥാനങ്ങൾ മത്സരത്തിന്റെ സാഹചര്യം അനുസരിച്ച് മാറിയേക്കും.
© Copyright 2025. All Rights Reserved