പുതിയ വാതക ശേഖരം കണ്ടെത്തിയതായി ഷാർജ പെട്രോളിയം കൗൺസിൽ. അൽ സജാ വ്യവസായ മേഖലയുടെ വടക്കുഭാഗത്ത് അൽ ഹദീബ ഫീൽഡിലാണ് വലിയ അളവിൽ വാതക ശേഖരമുള്ളതായി കണ്ടെത്തിയിരിക്കുന്നത്. ഷാർജ നാഷണൽ ഓയിൽ കോർപ്പറേഷൻ നടത്തിവരുന്ന ഖനനത്തിലാണ് വാതക ശേഖരം കണ്ടെത്തിയത്.
-------------------aud--------------------------------
വ്യാവസായികാടിസ്ഥാനത്തിൽ ഉത്പാദനം തുടങ്ങിയാൽ യുഎഇക്ക് സാമ്പത്തികമായി വലിയ നേട്ടമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഷാർജ നാഷണൽ ഓയിൽ കോർപ്പറേഷന്റെ നേതൃത്വത്തിൽ കഴിഞ്ഞ കുറച്ചുമാസങ്ങളായി ഇവിടെ നടത്തിയ ഖനനത്തിലാണ് പുതിയ വാതകശേഖരം കണ്ടെത്തിയത്. ഇതിന്റെ അളവ് കണ്ടെത്തുന്നതിനുള്ള നടപടികൾ വരുംദിവസങ്ങളിൽ നടക്കുമെന്ന് അധികൃതർ അറിയിച്ചു. പുതിയ കണ്ടെത്തലോടെ അൽ ഹദീബ ഷാർജയിലെ വലിയ വാതക പാടങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചിരിക്കുകയാണ്. ഷാർജയിലെ അഞ്ചാമത്തെ വാതകപാടമാണിത്. അൽ സജാ, കാഹീഫ്, മഹനി, മുഐദ് തുടങ്ങിയവയാണ് മറ്റ് വാതക പാടങ്ങൾ. 2020ന് ശേഷം ഷാർജയിൽ കണ്ടെത്തുന്ന വലിയ വാതക പാടമാണ് അൽ ഹദീബയിലേക്ക്. മൂന്ന് പതിറ്റാണ്ടിനിടയിലെ വലിയ കണ്ടെത്തലായിരുന്നു 2020ലേത്.
© Copyright 2025. All Rights Reserved