ഉത്തർപ്രദേശിലെ സംഭലിൽ അഞ്ചു പേർ കൊല്ലപ്പെട്ട വെടിവെപ്പും അക്രമ സംഭവങ്ങളും ആസൂത്രിതമാണെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ചൊവ്വാഴ്ച ലോക്‌സഭയിൽ സംസാരിക്കവെയാണ് അഖിലേഷ് ഇക്കാര്യം പറഞ്ഞത്. ദീർഘകാലമായി സാഹോദര്യത്തിൻറേയും സമാധാനപരമായ സഹവർത്തിത്വത്തിൻറേയും പ്രതീകമായിരുന്ന പ്രദേശത്തെ സാമുദായിക സൗഹാർദം തകർക്കാൻ തന്ത്രപരമായി ആസൂത്രണം ചെയ്തതാണ് സംഭവമെന്ന് അദ്ദേഹം വാദിച്ചു.
-------------------aud--------------------------------
സംഭലിലേത് ആസൂത്രിത ഗൂഢാലോചനയാണ്. സംഭലിലെ സാഹോദര്യത്തിന് വെടിയേറ്റിരിക്കുന്നു. അവിടെ കുഴിച്ചുനോക്കാനുള്ള ബി.ജെ.പിയുടെയും അവരെ പിന്തുണക്കുന്നവരുടെയും ചർച്ചകൾ രാജ്യത്തെ സാമുദായിക സൗഹാർദത്തിന് അന്ത്യമാക്കുമെന്നും അഖിലേഷ് പറഞ്ഞു. സംഭൽ ഭരണകൂടം തിടുക്കത്തിൽ നടപടികളെടുത്തു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണമെന്നും കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നവംബർ 19ന് സംഭലിലെ ശാഹി ജമാ മസ്ജിദിലെ സർവേക്കിടെയാണ് പ്രദേശത്ത് സംഘർഷം ആരംഭിച്ചത്. പൊലീസിൻറെ വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
© Copyright 2024. All Rights Reserved