അമൽ നീരദും ദേവദത്ത് ഷാജിയുമാണ് തിരക്കഥ എഴുതിയിരിക്കുന്നത്. അമൽ നീരദ് തന്നെയാണ് ചിത്രം നിർമിക്കുന്നത്. ഛായാഗ്രാഹണം ആനന്ദ് സി ചന്ദ്രനാണ്. സംഗീതം സുഷിൻ ശ്യാം ആണ്.
കുഞ്ചാക്കോ ബോബനും ഫഹദും പ്രധാന കഥാപാത്രങ്ങളായി എത്തുമ്പോഴും ആക്ഷനായിരിക്കും പ്രധാന്യമെന്നാണ് സൂചന. അമൽ നീരദിന്റെ മേയ്‍ക്കിഗം വീണ്ടും സിനിമ പ്രേക്ഷകർക്ക് ആകർഷണമാകും. എന്തായിരിക്കും പ്രമേയമെന്ന് പുറത്തുവിട്ടിട്ടില്ല. അപ്‍ഡേറ്റുകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. സംവിധായകൻ അമൽ നീരദിന്റെ ചിത്രമായി ഒടുവിൽ എത്തിയത് മമ്മൂട്ടിയുടെ ഭീഷ്‍മ പർവമാണ്. നായകൻ മമ്മൂട്ടിയുടെ എക്കാലത്തെയും ഹിറ്റ് ചിത്രമായി മാറാൻ ഭീഷ്‍മ പർവത്തിന് സാധിച്ചിരുന്നു.
© Copyright 2025. All Rights Reserved