സംസ്ഥാനത്ത് ഇന്ന് 2 കോവിഡ് പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. വന്ദേ ഭാരത് മിഷൻ റെ ഭാഗമായി അബുദാബിയിൽ നിന്നും ദുബായിൽ നിന്നും മെയ് ഏഴാം തീയതി എത്തിയ വിമാനത്തിലെ യാത്രക്കാർക്ക് ആണ് രോഗം സ്ഥിരീകരിച്ചത്. ഒരാളെ കോഴിക്കോട്ടും ഒരാളെ കൊച്ചിയിലും ചികിത്സയിൽ പ്രവേശിപ്പിച്ചു.
അബുദാബിയിൽ നിന്ന് വന്ന വിമാനത്തിൽ 4 കൈ കുഞ്ഞുങ്ങൾ ഉൾപ്പെടെ 181 യാത്രക്കാരും ദുബായിൽ നിന്ന് 182 യാത്രക്കാരും ആണ് കേരളത്തിൽ ഇന്നലെ എത്തിച്ചേർന്നത്. എല്ലാവരെയും സുരക്ഷിതമായി ഐസ് ലേറ്റ് ചെയ്തിട്ടുണ്ടെന്നും, ആശങ്കകൾക്ക് ഇടയില്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഞായറാഴ്ച ദോഹയിൽ നിന്ന് അടുത്ത വിമാനം വരാനിരിക്കെ മുൻകരുതലുകൾ കാര്യക്ഷമമാക്കി ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇതോടെ സംസ്ഥാനത്തെ ചികിത്സയിലൂടെ എണ്ണം 17 ആയി. ഹോട്ട്സ്പോട്ട് കളുടെ എണ്ണത്തിൽ മാറ്റമില്ല.
© Copyright 2024. All Rights Reserved