കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് എന്നീ എട്ട് ജില്ലകളിൽ താപനില ഉയരുന്നതിനാൽ സംസ്ഥാനത്ത് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ഈ പ്രദേശങ്ങളിലെ താപനില സാധാരണയേക്കാൾ 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ വർധിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. പാലക്കാട് 38 ഡിഗ്രി സെൽഷ്യസും കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസും വരെ താപനില ഉയരുമെന്നാണ് പ്രവചനം. കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ താപനില 36 ഡിഗ്രി സെൽഷ്യസിൽ എത്തും. ഉയർന്ന താപനിലയുടെയും ഈർപ്പമുള്ള വായുവിൻ്റെയും ഫലമായി മലയോര മേഖലകൾ ഒഴികെയുള്ള ഈ ജില്ലകളിൽ ഇന്ന് ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയായിരിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു. ഉച്ചയ്ക്ക് 12 മുതൽ 3 വരെ സൂര്യപ്രകാശം ഏൽക്കാതിരിക്കാനും സൂര്യാഘാത സാധ്യത സംബന്ധിച്ച് നൽകിയിട്ടുള്ള മുൻകരുതൽ മുന്നറിയിപ്പുകൾ പാലിക്കാനും ദുരന്തനിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും നിർദേശം നൽകിയിട്ടുണ്ട്.
© Copyright 2023. All Rights Reserved