സംസ്ഥാനത്ത് ഒമ്പത് ജില്ലകളിലായി 22 സ്വകാര്യ വാടക ഗർഭധാരണ ക്ലിനിക്കുകൾക്ക് സർക്കാർ അംഗീകാരം. അംഗീകാരമില്ലാത്തതും സുരക്ഷയില്ലാത്തതുമായ ക്ലിനിക്കുകളിൽ നിയമ വിരുദ്ധ വാടക ഗർഭധാരണവും തുടർന്നുള്ള അപകട സാധ്യതയും തടയാൻ ആരോഗ്യവകുപ്പ് പരിശോധന ശക്തമാക്കുകയും രജിസ്‌ട്രേഷൻ നിർബന്ധമാക്കുകയും ചെയ്തിരുന്നു.
-------------------aud--------------------------------
സർക്കാർ, സ്വകാര്യ മേഖലകളിൽ പ്രവർത്തിക്കുന്ന വാടക ഗർഭധാരണ ക്ലിനിക്കുകൾ, എആർടി (ആർട്ടിഫിഷ്യൽ റീ പ്രൊഡക്ടീവ് ടെക്നോളജി) ക്ലിനിക്കുകൾ, എആർടി ബാങ്കുകൾ തുടങ്ങിയവ എആർടി സറോഗസി നിയമപ്രകാരം രജിസ്റ്റർ ചെയ്യണം. നിശ്ചിത ഫീസ് സഹിതം അപേക്ഷ സമർപ്പിച്ച സ്ഥാപനങ്ങൾ പരിശോധിച്ചാണ് അംഗീകാരം നൽകുക. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മൂന്ന് മേഖലകളായി തിരിച്ചായിരുന്നു പരിശോധനകൾ. കൃത്രിമ ഗർഭധാരണം, വാടക ഗർഭധാരണം എന്നിവ നടത്തുന്ന രോഗികൾക്ക് നിയമപ്രകാരം ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യം. തിരുവനന്തപുരം - നാല്, കൊല്ലം –1, പത്തനംതിട്ട –1, ആലപ്പുഴ – രണ്ട്, എറണാകുളം –ഏഴ്, തൃശൂർ –മൂന്ന്, മലപ്പുറം –1, കോഴിക്കോട് –1, കാസർകോട് –2 എന്നിങ്ങനെയാണ് ക്ലിനിക്കുകളുടെ എണ്ണം.
© Copyright 2024. All Rights Reserved