'ട്വന്റി വൺ ഗ്രാംസ്' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ബിബിൻ കൃഷ്ണ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. 'സാഹസം' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ സണ്ണി വെയ്ൻ, നരെയ്ൻ, ബാബു ആന്റണി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 'ട്വന്റി വൺ ഗ്രാംസ്, 'ഫീനിക്സ്' എന്നീ ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ച റിനിഷ് കെ എൻ ആണ് ദ ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഈ ചിത്രവും നിർമ്മിക്കുന്നത്. സംവിധായകൻ ബിബിൻ കൃഷ്ണ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്.
------------------aud------------------------------
തമാശയും ആക്ഷനും കോർത്തിണക്കി അഡ്വെഞ്ചർ മൂഡിൽ കഥ അവതരിപ്പിക്കുന്ന ചിത്രത്തിൽ ബൈജു സന്തോഷ്, യോഗ് ജാപീ, ശബരീഷ് വർമ്മ, സജിൻ ചെറുകയിൽ, ടെസ്സ ജോസഫ്, ജീവ ജോസഫ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബിബിൻ കൃഷ്ണയുടെ ഡാർക്ക് ത്രില്ലർ സ്വഭാവമുള്ള മുൻ ചിത്രത്തിൽ നിന്നും വിഭിന്നമായി, ഒരു കംപ്ലീറ്റ് എന്റെർറ്റൈനെർ രൂപത്തിലുള്ള ഒരു ചിത്രമായിരിക്കും 'സാഹസം' എന്ന് അണിയറ പ്രവത്തകർ പറയുന്നു. അനൂപ് മേനോനെ നായകനാക്കി ബിബിൻകൃഷ്ണ ഒരുക്കിയ “ട്വന്റി വൺ ഗ്രാംസ്” 2022 ലാണ് പുറത്തു വന്നത്. ഒരു ക്രൈം ത്രില്ലർ ആയാണ് ഈ ചിത്രം ഒരുക്കിയിരുന്നത്.
© Copyright 2024. All Rights Reserved