സഹോദരി ഉഷ മോഹൻദാസുമായുള്ള സ്വത്ത് തർക്ക കേസിലെ ഫോറൻസിക് റിപ്പോർട്ട് പുറത്ത് വന്നതിൽ പ്രതികരണവുമായി മന്ത്രി കെ ബി ഗണേഷ് കുമാർ. കോടതിയിൽ നിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷ തുടക്കം മുതലേയുണ്ടെന്ന് ഗണേഷ് കുമാർ പറഞ്ഞു. സത്യം ഇഴഞ്ഞ് പോകുമ്പോൾ അസത്യം പാഞ്ഞ് പോകും. ഒരു ക്രമക്കേടും ജീവിതത്തിൽ കാണിച്ചിട്ടില്ല. കോടതിയുടെ അന്തിമ ഉത്തരവിന് വേണ്ടി കാത്തിരിക്കുന്നു. പൊതുജനമധ്യത്തിലേക്ക് കുടുംബകാര്യങ്ങൾ വലിച്ചിഴക്കേണ്ടിയിരുന്നോ എന്ന് പ്രശ്നമുണ്ടാക്കിയവർ പരിശോധിക്കണമെന്നും ഗണേഷ് കുമാർ വിമർശിച്ചു.
© Copyright 2024. All Rights Reserved