രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലെ 'ഹിന്ദു' പരാമർശത്തിന്റെ പേരിൽ പാർലമെന്റിൽ മോദി -രാഹുൽ പോര്. 'ഹിന്ദുവെന്ന് അവകാശപ്പെടുന്നവർ വെറുപ്പ് പറയുന്നു, നിങ്ങൾ ഹിന്ദുവല്ല. ഹിന്ദുവിന്റെ പേരിൽ അക്രമണം നടക്കുന്നുവെന്നുമുളള രാഹുൽ ഗാന്ധിയുടെ സഭയിലെ പരാർമർശത്തിന്മേലാണ് ഭരണപക്ഷം ബഹളം വെച്ചത്.
-------------------aud--------------------------------
രാഹുലിന്റെ പ്രസംഗം തടസ്സപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി, ഹിന്ദു സമൂഹത്തെ മുഴുവൻ അക്രമാസക്തരായി ചിത്രീകരിക്കുന്നത് ഗൗരവമുള്ള കാര്യമാണെന്ന് പറഞ്ഞു. സഭയിൽ ബഹളം തുടരുന്നതിനിടെ, പരാമർശത്തിൽ രാഹുൽ മാപ്പു പറയണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആവശ്യപ്പെട്ടു. രാഹുൽ നിയമപ്രകാരം സംസാരിക്കണമെന്ന് ലോക്‌സഭ സ്‌പീക്കർ ഓം ബിർളയും ആവശ്യപ്പെട്ടു.
രാമജൻമ ഭൂമിയായ അയോധ്യ ബി.ജെ.പിക്ക് മറുപടി നൽകിയെന്നും രാഹുൽ ഗാന്ധി സൂചിപ്പിച്ചു. അയോധ്യയിൽ ക്ഷേത്ര ഉദ്ഘാടനത്തിന് അംബാദിയും അദാനിയും ഉണ്ടായിരുന്നു. എന്നാൽ അയോധ്യ നിവാസികൾ ഉണ്ടായിരുന്നില്ല. പ്രസംഗത്തിനിടെ ശിവൻ്റെ ചിത്രം ഉയർത്തിക്കാട്ടിയ രാഹുൽ, ശിവന്റെ അഭയമുദ്രയാണ് കോൺഗ്രസിൻ്റെ അടയാളമെന്ന് വാദിച്ചു. എന്നാൽ അഭയമുദ്രയെ കുറിച്ച് സംസാരിക്കാൻ രാഹുലിന് അവകാശമില്ലെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി.
© Copyright 2025. All Rights Reserved