സമരാഗ്നിക്ക് ഫണ്ട് പിരിച്ചില്ല, പൊതുജനസമ്പർക്കം നടത്തിയില്ല; പ്രാദേശിക നേതാക്കൾക്കെതിരെ നടപടിയെടുത്ത് സുധാകരൻ

15/02/24

കാസർകോട് ജില്ലയിലെ മണ്ഡലം പ്രസിഡന്റുമാർക്കെതിരെ നടപടിയെടുത്ത് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ജില്ലയിലെ അഞ്ചു മണ്ഡലം പ്രസിഡന്റുമാരെയാണ് സ്ഥാനത്തുനിന്ന് മാറ്റിയത്. കോൺ​ഗ്രസിന്റെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരായ പരിപാടിയായ സമരാഗ്നിയുടെ ഭാഗമായി സഹകരിക്കാത്തതിലാണ് നടപടി. പരിപാടിയുടെ വിജയത്തിനായി പൊതുജനസമ്പർക്കം നടത്തിയില്ലെന്നും ഫണ്ട് പിരിച്ച് നൽകിയില്ലെന്നുമുള്ള കാരണം ചൂണ്ടിക്കാട്ടിയാണ് നടപടിയെടുത്തത്. കാഞ്ഞങ്ങാട്, മംഗൽപാടി, കുമ്പള, പൈവെളിഗെ, മടിക്കൈ മണ്ഡലം  പ്രസിഡന്റ്‌ മാർക്കെതിരെയാണ് നടപടിയുണ്ടായത്.  കെപിസിസി പ്രസിഡൻറ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും നയിക്കുന്ന സമരാഗ്നി എന്ന് പേരിട്ടിരിക്കുന്ന പ്രക്ഷോഭം കാസർകോട് നിന്നാണ് തുടങ്ങിയത്. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നടപടികൾ തുറന്ന് കാട്ടാനുളള സമരാഗ്നി 14 ജില്ലകളിലും പര്യടനം നടന്നുവരികയാണ്. കേരളത്തിൻറെ ചുമതല വഹിക്കുന്ന ദീപാദാസ് മുൻഷി, രമേശ് ചെന്നിത്തല, ശശി തരൂർ, എം.എം ഹസൻ, കെ.മുരളീധരൻ തുടങ്ങിയവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തിരുന്നു. എല്ലാ ജില്ലകളിലും പൊതുസമ്മേളനങ്ങളാണ് സംഘടിപ്പിക്കുന്നത്. വ്യത്യസ്ത മേഖലകളിൽ കഷ്ടതകൾ അനുഭവിക്കുന്ന സാധാരണക്കാരുമായി കൂടിക്കാഴ്ച നടത്തി അവരുടെ പ്രശ്നങ്ങളും കേട്ട് കൊണ്ടാണ് യാത്ര. 29ന് തിരുവനന്തപുരത്താണ് സമരാഗ്നിയുടെ സമാപനം.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu