ബർമിങ്ഹാമിൽ നടക്കുന്ന സമീക്ഷ യുകെ ദേശീയ സമ്മേളനത്തിൻ്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. സമ്മേളനത്തിൻ് സുഖമമായ നടത്തിപ്പിന് 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു. നാഷനൽ സെക്രട്ടറി ദിനേശ് വെള്ളപ്പാളി, പ്രസിഡന്റ് ശ്രീകുമാർ ഉള്ളാപ്പിള്ളിൽ എന്നിവരെ സ്വാഗതസംഘം കൺവീനർമാരായി തിരഞ്ഞെടുത്തു. ബർമിങ്ഹാം യൂണിറ്റിൽ നിന്നുള്ള നാഷനൽ കമ്മിറ്റി അംഗം ഗ്ലീറ്ററാണ് സ്വാഗതസംഘം ചെയർമാൻ.
-------------------aud--------------------------------
ആതിഥേയ യൂണിറ്റിലെ മുഴുവൻ അംഗങ്ങളോടൊപ്പം സമീക്ഷയുടെ എല്ലാ യൂണിറ്റുകളിൽ നിന്നുള്ള പ്രതിനിധികളും സ്വാഗതസംഘത്തിലുണ്ട്. നാഷനൽ സെക്രട്ടറിയറ്റ്, നാഷനൽ കമ്മിറ്റി, യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിലാണ് സ്വാഗതസംഘം രൂപീകരിച്ചത്. വിവിധ സബ് കമ്മിറ്റികളും പ്രവർത്തനം ആരംഭിച്ചു. ദേശീയ സമ്മേളനത്തിന് മുന്നോടിയായുള്ള യൂണിറ്റ് സമ്മേളനങ്ങൾ ഒരാഴ്‌ച കൊണ്ട് പൂർത്തിയാക്കും. നവംബർ പകുതിയോടെ മുഴുവൻ ഏരിയാ സമ്മേളനങ്ങളും ചേരും.
നവംബർ 30ന് ബർമിങ്ഹാമിലെ ഹോളി നേം പാരിഷ് സെന്റർ ഹാളിലാണ് ദേശീയ സമ്മേളനം. ഇരുന്നൂറോളം പ്രതിനിധികൾ പങ്കെടുക്കും. കഴിഞ്ഞ രണ്ട് വർഷത്തെ പ്രവർത്തനം വിലയിരുത്തുന്ന സമ്മേളനം, അടുത്ത സമ്മേളന കാലയളവ് വരെയുള്ള നയപരിപാടികൾ ആസൂത്രണം ചെയ്യും. ചുരൽമലയുടെ പുനർനിർമാണത്തിന് പണം സ്വരൂപിക്കുന്നതിൻ്റെ ഭാഗമായി ദേശീയ സമ്മേളനം ഒരു ദിവസത്തേക്ക് ചുരുക്കിയിട്ടുണ്ട്. രാഷ്ട്രീയ- സാംസ്കാരിക രംഗത്തെ പ്രമുഖർ സമ്മേളനത്തെ അഭിസംബോധന ചെയ്യും.
© Copyright 2024. All Rights Reserved