കുറേക്കാലമായി ബ്രിട്ടനിലെ ഗൃഹ വിപണി വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ തന്നെയാണ് ഇതിന് പ്രധാനകാരണമായി രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. വിലക്കയറ്റം സൃഷ്ടിച്ച ജീവിത പ്രതിസന്ധി, പണപ്പെരുപ്പം, തൊഴില്‍ നഷ്ടങ്ങള്‍, മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ എന്നീ കാരണങ്ങള്‍ കൂടിയുണ്ടെങ്കിലും, മോര്‍ട്ട്‌ഗേജ് നിരക്കായിരുന്നു ഇക്കാര്യത്തില്‍ പ്രധാന വില്ലന്‍. അതിനൊരു പ്രതിവിധിയുമായി ഇപ്പോള്‍ നേഷന്‍വൈഡ് എത്തുകയാണ്.ഇക്കഴിഞ്ഞ ജൂണ്‍ മാസത്തിനു ശേഷം ഇതാദ്യമായി 5 ശതമാനത്തില്‍ താഴെ നിരക്കുള്ള മോര്‍ട്ട്‌ഗേജ് ഡീല്‍ വന്നിരിക്കുന്നു. കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി നേഷന്‍വൈഡാണ് 4.99 ശതമാനം നിരക്കുള്ള ഒരു രണ്ട് വര്‍ഷ ഫിക്‌സ്ഡ് റേറ്റ് ഡീല്‍ ഇപ്പോള്‍ കൊണ്ടുവന്നിരിക്കുന്നത്. തകര്‍ന്ന് കൊണ്ടിരിക്കുന്ന ഗൃഹ വിപണിയില്‍ ചെറിയ ചലനം സൃഷ്ടിക്കാനെങ്കിലും ഇതുവഴി കഴിയും എന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ കണക്കുകൂട്ടുന്നത്.ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ ഡീലില്‍ നേരത്തെയുള്ള ഡീലില്‍ നിന്നും 0.25 ശതമാനം കുറവ് വരുത്തിയിരിക്കുകയാണ്. പുതിയതായി വീട് വാങ്ങുന്നവരെ ഉന്നം വെച്ചുള്ളതാണ് ഈ ഡീല്‍. എന്നാല്‍, ഇതിന് അര്‍ഹത നേടണമെങ്കില്‍ 40 ശതമാനമോ അതിലധികമോ ഡെപ്പോസിറ്റോ അല്ലെങ്കില്‍ ഇക്വിറ്റി സ്റ്റേക്കോ ആവശ്യമാണ്. നിലവിലുള്ള മോര്‍ട്ട്‌ഗേജ് ഹോള്‍ഡേഴ്‌സിനെ ലക്ഷ്യം വെച്ചും നേഷന്‍വൈഡ് 4.99 ശതമാനം നിരക്കില്‍ ഒരു രണ്ടു വര്‍ഷ ഫിക്‌സ്ഡ് റേറ്റ് ഡീല്‍ ആരംഭിച്ചിട്ടുണ്ട്.തുടര്‍ച്ചയായ രണ്ട് യോഗങ്ങളിലും അടിസ്ഥാന നിരക്ക് വര്‍ദ്ധിപ്പിക്കാതെ, 5,25 ശതമാനമാക്കി തന്നെ നിലനിര്‍ത്താന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് തീരുമാനിച്ചതോടെ, അടുത്തകാലത്തെങ്ങും പലിശ നിരക്കില്‍ വര്‍ദ്ധനവ് ഉണ്ടാകില്ല എന്ന വിശ്വാസം സാമ്പത്തിക വിദഗ്ധര്‍ പ്രകടിപ്പിക്കുന്നുണ്ട്. ഇത് മോര്‍ട്ട്‌ഗേജ് വിപണിക്കും സ്ഥിരത കൈവരിക്കാന്‍ സഹായിക്കും എന്നും വിലയിരുത്തപ്പെടുന്നു.
© Copyright 2025. All Rights Reserved