ബഹുസ്വരതയും മതനിരപേക്ഷതയും ഫെഡറലിസവും പാർലമെൻ്ററി ജനാധിപത്യവും വെല്ലുവിളി നേരിടുന്ന ഘട്ടത്തിൽ തൊഴിലാളികളുടെ സംഘടിത ഇടപെടലാണ് രാജ്യത്തിന് വഴികാട്ടിയാകേണ്ടത്. തൊഴിലാളികൾക്കിടയിൽ ഐക്യം നിലനിർത്തിയാലേ നാടിന്റെ പുരോഗതി ഉറപ്പാകൂ. തൊഴിൽദിന നഷ്ടം ഏറ്റവും കുറവുള്ള കേരളത്തിനെതിരെ മറ്റ് സ്ഥലങ്ങളിൽ വ്യാജപ്രചാരണങ്ങൾ നടക്കുകയാണ്. കേരളം വ്യവസായ-തൊഴിൽ സൗഹൃദമല്ലെന്ന് പ്രചരിപ്പിച്ച് പുതിയ വ്യവസായങ്ങളെ തടയിടാൻ ശ്രമം നടക്കുന്നു. ഇതിനെതിരെ, പൊതുബോധം ദേശീയതലത്തിൽ സൃഷ്ടിക്കാൻ കഴിഞ്ഞതായും തുടർ ശ്രമങ്ങൾ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവിധ തൊഴിൽ മേഖലകളിലായി 2000ത്തോളം പേർ പങ്കെടുത്ത മുഖാമുഖത്തിൽ 57 പേർ ആശയങ്ങളും ആവശ്യങ്ങളും ഉന്നയിച്ചു. മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു.
© Copyright 2023. All Rights Reserved