ലോകകപ്പിൽ ആതിഥേയരായ ഇന്ത്യയും ശക്തരായ ന്യൂസിലാൻഡും തമ്മിലുള്ള
സെമിഫൈനൽ പോരാട്ടത്തിന് വേദിയാകുന്ന മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ സുരക്ഷ ശക്തമാക്കി. സ്റ്റേഡിയത്തിൽ അനിഷ്ട സംഭവം ഉണ്ടാകുമെന്ന് സമൂഹ മാധ്യമമായ എക്സിലൂടെ അജ്ഞാതൻ ഭീഷണിപ്പെടുത്തിയതോടെയാണ് നടപടിയെന്ന് മുംബൈ പൊലീസ് അറിയിച്ചു. മുംബൈ പൊലീസിനെ ടാഗ് ചെയ്താണ് അജ്ഞാതൻ ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തത്. തോക്കുകൾ, ഗ്രനേഡുകൾ വെടിയുണ്ടകൾ എന്നിവയുടെ ചിത്രമടക്കമായിരുന്നു പോസ്റ്റ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സൂക്ഷ്മമായ സുരക്ഷ പരിശോധനക്ക് ശേഷമാകും കാണികളെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കുക. കളിച്ച ഒമ്പത് മത്സരങ്ങളിലും ജയിച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യ സെമി പോരാട്ടത്തിനിറങ്ങുന്നത്. ആ സ്ട്രേലിയ, അഫ്ഗാനിസ്താൻ, പാകിസ്താൻ, ബംഗ്ലാദേശ്, ന്യൂസിലൻഡ്, ഇംഗ്ലണ്ട്, ശ്രീലങ്ക, ദക്ഷിണാഫ്രി ക്ക, നെതർലൻഡ്സ് എന്നിവർ ഇന്ത്യയോട് തോൽവി ഏറ്റുവാങ്ങി. ആധികാരികമായിരുന്നു എല്ലാ ജയങ്ങ
ആദ്യം ബാറ്റ് ചെയ്ത നാലിൽ മൂന്നിലും 300 റൺസിനപ്പുറം സ്കോർ ചെയ്തു ടീം ഇന്ത്യ. രണ്ടു തവണ 350 കടന്നതിൽ ഒന്ന് 410ലെത്തി. ഇംഗ്ലണ്ടിനെതിരെ 229ൽ അവസാനിപ്പിച്ചത് മാത്രമാണ് അപവാദം. ര ണ്ടാമത് ബാറ്റ് ചെയ്ത അഞ്ചു തവണയും വിയർക്കാതെ ചേസ് ചെയ്തു. ന്യൂസിലൻഡിനെതിരെ നേടിയ നാലു വിക്കറ്റ് ജയമാണ് കൂട്ടത്തിലെ ചെറിയ പ്രകടനം. ഒരു കളിയിൽ പോലും ഇന്ത്യ ഓൾ ഔട്ടായില്ല.
© Copyright 2024. All Rights Reserved