കുഞ്ഞാലിയെ കൊലപ്പെടുത്തിയ ആര്യാടൻ മുഹമ്മദിനെ വരെ തങ്ങൾ സ്ഥാനാർത്ഥിയാക്കിയിട്ടുണ്ടെന്ന് സി.പി.എം നേതാവ് എ.കെ. ബാലൻ. ആ രക്തത്തിൻ്റെ മണം മാറും മുന്നേയാണ് ആര്യാടൻ മുഹമ്മദ് എൽ.ഡി.എഫിലേക്ക് വന്നത്. അന്ന് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ആര്യാടനെ എൽഡിഎഫ് സ്ഥാനാർഥിയാക്കി. അതാത് സമയത്തെ രാഷ്ട്രീയ സാഹചര്യം നോക്കിയാണ് സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കുക. കോൺഗ്രസ് വിട്ട ഡോ. സരിൻ ഉയർത്തിയത് ഗുരുതര ആരോപണങ്ങളാണ്. അത് പാലക്കാട്ടെ ജനങ്ങൾ അത് ചർച്ച ചെയ്യും. ഉപതെരഞ്ഞെടുപ്പുകളിലേക്കുള്ള ഇടത് സ്ഥാനാർത്ഥികളെ ഇന്ന് പ്രഖാപിക്കുമെന്നും എ.കെ ബാലൻ പറഞ്ഞു.
© Copyright 2025. All Rights Reserved