പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് പാകിസ്ഥാന് എതിരായ നടപടികളുടെ ഭാഗമായി ചെനാബ് നദിയിലെ സലാൽ അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും ഇന്ത്യ താഴ്ത്തി. നടപടിയെ തുടർന്ന് നദിയിലെ നീരൊഴുക്കിൽ ഗണ്യമായി കുറവുണ്ടായി.
-------------------aud--------------------------------
കഴിഞ്ഞദിവസം ബഗ്ലിഹർ അണക്കെട്ടിന്റെ ഷട്ടറുകളും താഴ്ത്തിയിരുന്നു. കിഷൻഗംഗ അണക്കെട്ടിന്റെ ഷട്ടർ താഴ്ത്തി ഝലം നദിയിലെ ഒഴുക്ക് നിയന്ത്രിക്കാനും നീക്കമുണ്ട്.
സിന്ധു നദിയിലെ വെള്ളം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് കൂടുതൽ വിതരണം ചെയ്യുന്നതിനും നീക്കമുണ്ട്.
© Copyright 2024. All Rights Reserved