സവർണരെന്ന് മുദ്രകുത്തി ഒരു വിഭാഗത്തെ മാറ്റിനിർത്താനും ഒറ്റപ്പെടുത്താനും ശ്രമം നടക്കുന്നെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. സമൂഹത്തില്‍ സവര്‍ണ - അവര്‍ണ ചേരിതിരിവുണ്ടാക്കി ജനങ്ങളെ തമ്മിലടിപ്പിക്കാനാണ് നോക്കുന്നതെന്നും പാലക്കാട് എൻഎസ്എസ് താലൂക്ക് യൂണിയൻ നായർ മഹാസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുവെ അദ്ദേഹം പറഞ്ഞു. 'എന്‍എസ്എസിനു രാഷ്ട്രീയമില്ല. എല്ലാവരോടും സമദൂരനിലപാടാണ്. ഒരു രാഷ്ട്രീയക്കാരും എന്‍എസ്എസിനെ സഹായിക്കുന്നില്ല. നായര്‍ സമുദായം അടക്കമുള്ള മുന്നാക്കക്കാരുടെ കാര്യം വരുമ്പോള്‍ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും മുഖം തിരിച്ചുനില്‍ക്കുന്നു. പിന്നാക്ക സമുദായത്തെ വോട്ട് ബാങ്കാക്കി മാറ്റുന്ന കാര്യത്തില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ പരസ്പരം മത്സരിക്കുന്നു. മറ്റുള്ളവര്‍ക്ക് ആനുകൂല്യങ്ങള്‍ യഥേഷ്ടം നല്‍കുക, അതിന് വേണ്ടി നിയമനിര്‍മ്മാണം നടത്തുക എന്നിവ ചെയ്യുന്നു. ചരിത്രംപോലും തിരുത്തിയെഴുതാനുള്ള ശ്രമങ്ങളുണ്ടാകുന്നുണ്ട്'', ജി. സുകുമാരന്‍ നായര്‍ പറഞ്ഞു. ആളുകളെ നോക്കി സഹായിക്കുന്ന ഒരു നയം കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നുണ്ട്. അത് മനസിലാക്കി സമുദായങ്ങൾ ഒറ്റകെട്ടായി മുന്നോട്ടു പോണം. ശബരിമല വിഷയത്തില്‍ നാമജപവുമായാണ് എന്‍എസ്എസ് രംഗത്തിറങ്ങിയത്. ഇപ്പോള്‍ ശബരിമലയില്‍ സ്ത്രീകളെ കയറ്റാന്‍ ആരും ശ്രമിക്കുന്നില്ല. ഹിന്ദുവിന്‍റെ പുറത്ത് മാത്രമാണ് ഇതെല്ലാം വരുന്നതെന്നും സര്‍ക്കാരുകളുടെ തെറ്റായ നയങ്ങള്‍ക്കെതിരേ എന്‍എസ്എസ് പ്രതികരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അത് കേന്ദ്രമായാലും സംസ്ഥാനമായാലും പ്രതികരിക്കുമെന്നും ജി. സുകുമാരന്‍ നായര്‍ പറഞ്ഞു
© Copyright 2025. All Rights Reserved