അമേരിക്കൻ പ്രസിഡൻ്റ് ഡൊണൾഡ് ട്രംപ് തീരുവ ഉയർത്തൽ അടക്കമുള്ള കടുത്ത നടപടികളിലേക്ക് നീങ്ങവെ ചൈനയുമായുള്ള നയതന്ത്ര-- വ്യാപാര ബന്ധം മെച്ചപ്പെടുത്താൻ ഇന്ത്യ നീക്കമാരംഭിച്ചു. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്ത്രി ദ്വിദിന സന്ദർശനത്തിന് ഞായറാഴ്ച ചൈനയ്ക്ക് തിരിക്കും.
-------------------aud----------------------------
വിദേശസെക്രട്ടറി-- വൈസ് മിനിസ്റ്റർ തല സംഭാഷണത്തിൽ മിസ്ത്രി പങ്കെടുക്കും. രാഷ്ട്രീയ-- സാമ്പത്തിക വിഷയങ്ങൾക്കൊപ്പം പരസ്പരസമ്പർക്കം മെച്ചപ്പെടുത്താനുള്ള നടപടികളും ചർച്ചയാകും. വിസ പ്രശ്നം, നേരിട്ടുള്ള വിമാനസർവീസ് പുനരാരംഭിക്കൽ, സാമ്പത്തിക-- വ്യാപാര മേഖലകളിൽ സഹകരണം മെച്ചപ്പെടുത്തൽ, അതിർത്തി തർക്കങ്ങളുടെ പരിഹാരം തുടങ്ങിയ വിഷയങ്ങളും ഉയർന്നുവരും. 2020ൽ ഗാൽവൻ താഴ്വരയിൽ ഇന്ത്യ-- ചൈന സൈനികർ ഏറ്റുമുട്ടിയതിനുശേഷം നയതന്ത്രബന്ധത്തിൽ വിള്ളൽ വീണിരുന്നു. വിദേശസെക്രട്ടറി-- വൈസ് മിനിസ്റ്റർ തല സംഭാഷണങ്ങൾ മുടങ്ങി. അതിർത്തിയിൽ സേനാ പിന്മാറ്റം സാധ്യമായതോടെ സൈനിക-- നയതന്ത്രതല ചർച്ചകളിൽ പുരോഗതി കൈവന്നിട്ടുണ്ട്. റഷ്യയിലെ കസാനിൽ ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈന പ്രസിഡന്റ് ഷീ ജിൻപിങും കുടിക്കാഴ്ച നടത്തി. ഡിസംബറിൽ ദേശീയ സുരക്ഷാഉപദേഷ്ടാവ് അജിത്ത് ഡോവൽ ചൈന സന്ദർശിച്ച് വിദേശമന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തി.
© Copyright 2025. All Rights Reserved